Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരജിസ്​റ്റര്‍ ചെയ്യാത്ത...

രജിസ്​റ്റര്‍ ചെയ്യാത്ത ശിശുസംരക്ഷണ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല -^മന്ത്രി

text_fields
bookmark_border
രജിസ്റ്റര്‍ ചെയ്യാത്ത ശിശുസംരക്ഷണ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല --മന്ത്രി തിരുവനന്തപുരം: അനാഥാലയങ്ങളും ജീവകാരുണ്യ-ശിശുസംരക്ഷണ സ്ഥാപനങ്ങളും മാർച്ച് 31നകം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. ഇതിന് പുറമെ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെയുള്ള നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികളും സ്വികീരിക്കും. കേന്ദ്രസര്‍ക്കാറി​െൻറ 2015ലെ ജുവൈനല്‍ ജസ്റ്റിസ് (കെയര്‍ ആൻഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിലെ സെക്ഷന്‍ 41 പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് നടപടി. ജെ.ജെ ആക്ട് കേന്ദ്രനിയമമാണെങ്കിലും അതിലെ ചട്ടങ്ങളുണ്ടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും മന്ത്രി വാർത്തകുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story