Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപന്തിഭോജന സ്മൃതിയും...

പന്തിഭോജന സ്മൃതിയും മിശ്രഭോജനവും സംഘടിപ്പിച്ചു

text_fields
bookmark_border
വർക്കല: എല്ലാ ഗ്രാമങ്ങളും നഗരങ്ങളാകാനും വൈദേശികതയെ പുണരാനും വെമ്പൽകൊള്ളുന്ന കാലമാണിതെന്നും ഗ്രാമീണ നന്മകളെ കാക്കാനുള്ള ചുമതല ഗ്രന്ഥശാലകൾക്കുണ്ടെന്നും പത്രപ്രവർത്തകൻ എൻ.ആർ.എസ്. ബാബു. ആർട്ടിസ്റ്റ് രാജാരവിവർമ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മണമ്പൂരിൽ സംഘടിപ്പിച്ച പന്തിഭോജന സ്മൃതിയും മിശ്രഭോജനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി മണമ്പൂർ രാജൻബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. കൃഷ്ണൻകുട്ടി, എസ്. സുരേഷ്കുമാർ, വി. ശിവൻപിള്ള എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ശ്രീനാരായണ ഗുരു മുതൽ ഡി. വിനയചന്ദ്രൻ വരെയുള്ളവരുടെ മതേതര കവിതകളും ആലാപനവും നടന്നു. വിവിധ അടുക്കളകളിൽ പാചകം ചെയ്തുകൊണ്ടു വന്ന പൊതിച്ചോറുകൾ പങ്കുവെച്ച് കഴിച്ചാണ് കൂട്ടായ്മ മിശ്രഭോജന സ്മൃതി പുതുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story