Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:08 AM GMT Updated On
date_range 2018-03-30T10:38:59+05:30പനവൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്
text_fieldsനെടുമങ്ങാട്: പനവൂര്‍ ഗ്രാമപഞ്ചായത്തിൽ 20,24,66,799- രൂപ വരവും 20,14,59,425 രൂപ ചെലവും 10,07,374- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. മിനി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിെൻറ 2018--19 വാര്‍ഷികപദ്ധതി പൂർണമായും സംയോജിപ്പിച്ചാണ് ബജറ്റ് തയാറാക്കിയത്. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസനം, ഓണക്കാല പച്ചക്കറി കൃഷി, നാളികേര വികസനം, കുരുമുളക് കൃഷി എന്നീ പദ്ധതികളും ഹരിതഭവനം പദ്ധതിയും നടപ്പാക്കും. കിള്ളിയാര്‍ ശുചീകരണത്തിന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, കാലിത്തീറ്റ സബ്സിഡി, കന്നുകുട്ടി പരിപാലനം, എ.ബി.സി പ്രോഗ്രാം മൃഗപരിപാലനം, ക്ഷീര വികസന പദ്ധതികള്‍ എന്നിവ നടപ്പാക്കും. സാമൂഹികക്ഷേമം, ആരോഗ്യപരിരക്ഷ, വൃദ്ധര്‍-, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, കിടപ്പുരോഗികള്‍, സ്ത്രീകള്‍ എന്നിവരുടെ ക്ഷേമത്തിനും പദ്ധതികള്‍ നടപ്പാക്കും. ലൈഫ് ഭവന പദ്ധതിക്കായി 53 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പദ്ധതികള്‍ നടപ്പാക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.വി. കിഷോര്‍ അധ്യക്ഷത വഹിച്ചു.
Next Story