Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:21 AM GMT Updated On
date_range 2018-03-29T10:51:00+05:30മുനിക്കുന്ന്: ഒരു കിണറും 42 കുടുംബങ്ങളും
text_fieldsവർക്കല: മുനിക്കുന്നുകാർക്കിന്നും കുടിവെള്ളം 'പാതാളത്തിൽ' നിന്നുതന്നെ. ഒറ്റപ്പെട്ടുപോയ കുന്നിന്മുകളിൽ പതിറ്റാണ്ടുകളായി ദുരിതജീവിതം നയിക്കുന്നത് 42 കുടുംബങ്ങളാണ്. വെട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചരിത്രമുറങ്ങുന്ന മുനിക്കുന്ന് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ ഉൾനാടൻ പ്രദേശമാണിത്. ഇടവഴിയിൽനിന്ന് ചെങ്കുത്തായ 60ഒാളം പടവുകൾ കയറിവേണം മുനിക്കുന്ന് മലയുടെ മുകളിലെത്താൻ. മഴയായാലും വേനലായാലും കുടിവെള്ളം ഇവർക്ക് കിട്ടാക്കനിയാണ്. കുന്നിന്മുകളിൽ നോക്കിയാൽ കണ്ണെത്താത്ത ആഴത്തിൽ കിണറുണ്ട്. 60 മീറ്ററോളം നീളമുള്ള കയറിൽ തൊട്ടികെട്ടി ആയാസപ്പെട്ടാലെ അൽപം െവള്ളം ലഭിക്കൂ. കൂലിപ്പണിക്കാരാണ് കോളനിവാസികളെല്ലാം. പകൽ മുഴുവനും പണിയെടുത്ത് ക്ഷീണിച്ചെത്തുന്ന ഇവർ കുടിവെള്ളം 'പാതാളക്കിണറിൽ'നിന്ന് കോരിയെടുക്കുന്ന കാഴ്ച ആരെയും കരളലിയിക്കും. ഓരോ കുടുംബങ്ങളും പ്രത്യേകം തൊട്ടിയും കയറുമാണ് ഉപയോഗിക്കുന്നത്. ഇതിനുതന്നെ 1200 രൂപയാകും. എട്ടും പത്തും കപ്പിയും കയറുമായി എല്ലാ സന്ധ്യകളിലും വെള്ളം കോരുന്നതിനിടെ കയറുകൾ തമ്മിൽ കുരുങ്ങി നാട്ടുകാർ തമ്മിൽ വഴക്കുണ്ടാവുന്നതും പതിവാണ്. മുനിക്കുന്നിേലക്ക് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ എത്തിയിട്ടുെണ്ടങ്കിലും വെള്ളമെത്താറില്ല. മൂന്നുദിവസത്തിലൊരിക്കൽ മാത്രമാണ് പൈപ്പ് ലൈനിലൂടെ കുടിവെള്ളം ലഭിക്കുന്നത്. അതും നൂലു പോലെ. ഒരു ബക്കറ്റ് നിറയാൻ മൂന്നു മണിക്കൂറെങ്കിലും പൈപ്പിൻ ചുവട്ടിൽ കാത്തിരിക്കണം. മുനിക്കുന്നിെൻറ മുകൾത്തട്ടിൽ വാട്ടർ അതോറിറ്റി ഒരു പബ്ലിക് ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. എട്ടുവർഷം മുമ്പ് സ്ഥാപിച്ച ടാപ്പിൽ ഒരിക്കൽപ്പോലും വെള്ളം എത്തിയിട്ടില്ല. നാട്ടുകാർ അധികൃതർക്ക് നൽകിയ പരാതിക്കും നിവേദനങ്ങൾക്കും കണക്കില്ല. ഒടുവിൽ എട്ടുവർഷം മുമ്പ് എം.എൽ.എയായിരുന്ന വർക്കല കഹാർ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയും പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക അനുവദിക്കുകയും ചെയ്തു. കിണറിനുള്ളിൽ കുഴൽക്കിണർ സ്ഥാപിച്ച് ചെറുകിട കുടിവെള്ള പദ്ധതിയുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാലിത് വാർഡ് അംഗവും പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് തുരങ്കം വെക്കുകയായിരുന്നെന്ന് േകാളനിവാസികൾ പറയുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിന് അന്നത്തെ പഞ്ചായത്ത് അനുമതി നൽകിയില്ലത്രെ. എന്നാൽ, പുതിയ പഞ്ചായത്ത് ബജറ്റിൽ മുനിക്കുന്നിലെ ജലദൗർലഭ്യം പരിഹരിക്കാൻ ഫണ്ട് മാറ്റിെവച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അസിം ഹുസൈൻ പറഞ്ഞു.
Next Story