Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൊബൈൽ ആപ്​...

മൊബൈൽ ആപ്​ ഉപയോഗിച്ച്​ വന രഹസ്യങ്ങൾ ചോർത്തുന്നുവെന്ന്​ വി.എസ്​

text_fields
bookmark_border
തിരുവനന്തപുരം: വിദേശ മൊബൈൽ ആപ് ഉപയോഗിച്ച് സംരക്ഷിത വനമേഖലയിലെ അതീവ രഹസ്യവിവരങ്ങൾ പോലും വിദേശത്തേക്ക് കടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍‌ വനംമന്ത്രിക്ക് കത്ത് നല്‍കി. ഇ-ബേര്‍ഡ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വനമേഖലയിലെ അതിലോല വിവരങ്ങള്‍ വിദേശ വിവരശേഖരത്തിലേക്ക് കടത്തുന്നത്. സംരക്ഷിത വനമേഖലകള്‍, ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പക്ഷികളെക്കുറിച്ച് ജൈവവൈവിധ്യമാര്‍ന്ന അതിലോലമായ വിവരങ്ങള്‍ സ്ഥലത്തി‍​െൻറ അക്ഷാംശവും രേഖാംശവും സഹിതം അമേരിക്കന്‍ സെര്‍വറിലേക്ക് കടത്തുകയാണ്. ഇ-ബേര്‍ഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാറി​െൻറ അനുമതിപത്രമോ, കരാറുകളോ ഇല്ല. എന്നാല്‍, ഈ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ അപ്ലോഡ് ചെയ്യാന്‍ വനംവകുപ്പില്‍നിന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി വകുപ്പ് മേധാവിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇ-ബേര്‍ഡ് അടിസ്ഥാനപരമായി ഡിജിറ്റല്‍ ഡാറ്റാ ശേഖരമാണ്. അമേരിക്കന്‍ ഐക്യനാടുകളിലിരിക്കുന്ന ഇതിന് ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമല്ല. സര്‍വേ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണിലെ ഇ-ബേര്‍ഡ് ആപ്ലിക്കേഷനില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ഈ വൈദേശിക സെര്‍വറില്‍ രേഖപ്പെടുത്തപ്പെടുകയാണ്. മാത്രമല്ല, സര്‍വേ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ അപ്പപ്പോള്‍ തന്നെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനാല്‍ അതിലോലമായ വിവരങ്ങളാണോ മറ്റൊരു രാജ്യത്തെ സെര്‍വറിലുള്ള ഇ-ബേര്‍ഡിലേക്ക് നല്‍കുന്നതെന്ന് അപ്‌ലോഡ്‌ ചെയ്യുന്നതിനു മുമ്പ് പരിശോധിക്കാന്‍ സര്‍ക്കാറിന് അവസരമില്ല. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് പണവും ഉപഹാരങ്ങളും മറ്റും നല്‍കി പക്ഷികളെ സംബന്ധിച്ച് ധാരാളം വിവരങ്ങള്‍ ഇ-ബേര്‍ഡ് ഇന്ത്യയില്‍നിന്ന് ശേഖരിച്ചുകഴിഞ്ഞു. നമ്മുടെ വിവരാവകാശ നിയമം, കോടതികള്‍ എന്നിവക്ക് ഒരുവിധ അധികാരവുമില്ലാത്ത ഇ-ബേര്‍ഡ് പൊതുമുതല്‍ ഉപയോഗിച്ച് നടത്തുന്ന സര്‍വേകളിലും പൊതുസ്ഥാപനങ്ങള്‍ നടത്തുന്ന സര്‍വേകളിലും ഉപയോഗിക്കരുതെന്നുള്ള ഒരു പൊതുനയം രൂപപ്പെടുത്തുന്ന കാര്യം ഗൗരവമായി ആലോചിക്കണമെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story