Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടുതൽ തൊഴിൽ നൽകി...

കൂടുതൽ തൊഴിൽ നൽകി ജില്ല ഒന്നാംസ്​ഥാനത്ത്​​

text_fields
bookmark_border
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ വ്യക്തിഗത തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചും കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴില്‍ നല്‍കിയും സംസ്ഥാനതലത്തില്‍ തിരുവനന്തപുരം ഒന്നാമത്. മാര്‍ച്ച് 28 വരെ 73.08 ലക്ഷം തൊഴില്‍ദിനങ്ങള്‍ ജില്ലയില്‍ തൊഴിലുറപ്പിലൂടെ സൃഷ്ടിച്ചെന്നും 1,58,615 കുടുംബങ്ങളിലെ 1,73,335 പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും കലക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. പദ്ധതിയിലൂടെ 208.50 കോടി രൂപ ചെലവഴിച്ചതായും 7,227 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാനായതായും തൊഴിലുറപ്പ് പദ്ധതിയുടെ ജോയൻറ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. ഭിന്നശേഷിക്കാരായ 167 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പട്ടികജാതി വിഭാഗത്തിലെ 20,330 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ വിഭാഗത്തിലെ 2,684 കുടുംബങ്ങള്‍ക്കും 1,53,424 സ്ത്രീകള്‍ക്കും തൊഴില്‍ ലഭിച്ചു. 3,70,662 തൊഴില്‍കാര്‍ഡുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 1,30,237 കുടുംബങ്ങളിലെ 1,42,289 പേര്‍ക്ക് തൊഴില്‍ നല്‍കുകയും 71.51 ലക്ഷം തൊഴില്‍ദിനം സൃഷ്ടിക്കുകയും ചെയ്ത ആലപ്പുഴ ജില്ലയാണ് സംസ്ഥാനതലത്തില്‍ രണ്ടാമത്. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രവൃത്തികളാണ് ജില്ലയില്‍ ഏറ്റെടുത്തിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ പ്രയോജനപ്പെടുന്നതിനും മഴവെള്ള സംഭരണം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച 2032 ഫാം പോണ്ടുകളുടെ നിർമാണം ലക്ഷ്യം കൈവരിച്ചു. ഏറ്റവും കൂടുതല്‍ ഫാം പോണ്ടുകള്‍ നിർമിച്ചത് വാമനപുരം ബ്ലോക്കിലെ പഞ്ചായത്തുകളിലാണ്. ഈ ഫാം പോണ്ടുകളിലൂടെ 3,72,000 കിലോ ലിറ്റര്‍ ജലം സംഭരിക്കാന്‍ കഴിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story