Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:11 AM GMT Updated On
date_range 2018-03-29T10:41:59+05:30വികലാംഗര്‍ക്ക് ബൈക്ക് വിതരണം ചെയ്തില്ല: ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിന് മുകളിൽ കയറി കോണ്‍ഗ്രസ് അംഗങ്ങളുടെ ആത്മഹത്യ ഭീഷണി
text_fieldsവെള്ളറട: വികലാംഗര്‍ക്ക് ബൈക്ക് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിന് മുകളിൽ കയറി കോണ്‍ഗ്രസ് അംഗങ്ങള്‍ ആത്മഹത്യ ഭീഷണിമുഴക്കി. കോണ്‍ഗ്രസ് അംഗങ്ങളായ ഷാജഹാന്‍, ഷിജു എന്നിവരാണ് ബുധനാഴ്ച രാവിലെ 11ഒാടെ മൂന്നുനില മന്ദിരത്തിന് മുകളില്‍ കറിയത്. മാരായമൂട്ടം പൊലീസ് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന് പാറശ്ശാലനിന്ന് എത്തിയ അഗ്നിശമന സേന ജീവനക്കാര്‍ ബ്ലോക്ക് മെംബര്‍മാരുമായി ചര്‍ച്ച നടത്തി അനുനയിപ്പിച്ച് ഒരുമണിയോടെ താഴെയിറക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ വികലാംഗര്‍ക്ക് മുചക്ര വാഹനം നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് പദ്ധതി പാസാക്കിയത്. എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിതരണത്തെ തടയുകയായിരുന്നുവെന്നാണ് ആരോപണം. വികലാംഗര്‍ക്കുവേണ്ടി വാങ്ങിയ ബൈക്കുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രസിഡൻറ് അനുവദിക്കാത്തതാണ് ബുധനാഴ്ചത്തെ പ്രതിഷേധത്തിന് കാരണം. സമരം കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കണ്‍വീനര്‍ കെ. ദസ്തഹീര്‍, സി.പി. അരുണ്‍ എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധസമരം തുടരുമെന്ന് വികലാംഗര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വികലാംഗര്‍ക്കും ആവശ്യമായ ബൈക്കുകള്‍ എത്തിയശേഷമേ വിതരണം ചെയ്യുകയുള്ളൂവെന്ന് ബ്ലോക്ക് പ്രസിഡൻറ് സുജാതകുമാരി പറഞ്ഞു.
Next Story