Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോരിയോട്ടുമലയുടെ...

പോരിയോട്ടുമലയുടെ സംരക്ഷണത്തിനായി ജീവൻ കളയാനും തയാർ ^സംരക്ഷണ കൂട്ടായ്മ

text_fields
bookmark_border
പോരിയോട്ടുമലയുടെ സംരക്ഷണത്തിനായി ജീവൻ കളയാനും തയാർ -സംരക്ഷണ കൂട്ടായ്മ കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ പോരിയോട്ടുമല സംരക്ഷിക്കാൻ ജീവൻ കളയാനും തയാറാണെന്ന് സംരക്ഷണ സമിതി കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രദേശത്ത് ആരംഭിക്കാൻ പോകുന്ന പാറക്വാറിക്കും ക്രഷർ യൂനിറ്റിനും പാരിസ്ഥിതികാനുമതി നൽകരുതെന്ന് കാട്ടി പ്രദേശവാസികളായ 500-ഓളം പേർ ഒപ്പിട്ട പരാതി കലക്ടർക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും തഹസിൽദാർക്കും നൽകിയിരുന്നു. നഗരൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. അനിൽകുമാർ, അംഗം കൂടാരം സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയ പരാതിയെ അട്ടിമറിച്ച് സബ് കലക്ടർ ദിവ്യ എസ്. അയ്യർ പാറക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകിയതായി സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. ഈ അനുമതിയുടെ മറവിൽ മറ്റ് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് സ്വകാര്യ വ്യക്തി ക്വാറിക്ക് പ്രവർത്തനാനുമതി സമ്പാദിക്കുമെന്നും അതിനാൽ സബ് കലക്ടർ നൽകിയ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളല്ലൂർ പോരിയോട്ടുമല സംരക്ഷണ കൂട്ടായ്മ മാർച്ച് 30ന് വൈകീട്ട് നാലിന് ജവഹർ ജങ്ഷനിൽ പ്രതിഷേധയോഗം ചേരും. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ. ബി. സത്യൻ എം.എൽ.എ അധ്യക്ഷതവഹിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story