Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബേബിക്കുട്ടൻ...

ബേബിക്കുട്ടൻ തൂലികക്ക്​ നാടി​െൻറ സ്നേഹാദരവ്

text_fields
bookmark_border
ചവറ: രചനയും സംവിധാനവും അഭിനയവുമായി നാടകരംഗത്ത് തേവലക്കരയുടെ അഭിമാനമായ ബേബിക്കുട്ടൻ തൂലികക്ക് നാടകപ്രേമികളുടെ സ്നേഹാദരവ്. നാടക കുലപതികളായിരുന്ന തകഴി, എസ്.എൽ പുരം സദാനന്ദൻ, ഭരത് ഗോപി, തിലകൻ, രാജൻ പി.ദേവ്, ആലപ്പി വിവേകാനന്ദൻ, ആർട്ടിസ്റ്റ് സുജാതൻ, ആദിനാട് ശശി തുടങ്ങിയവർക്കൊപ്പം നിരവധി സമിതികളിൽ കർമനിരതനായിരുന്ന തേവലക്കര തൂലികയിൽ ബേബിക്കുട്ടന് വിശ്രമ കാലയളവിൽ കിട്ടിയ മറക്കാത്ത അനുഭവമായിരുന്നു നാടക ദിനത്തിൽ ആദരിക്കാൻ വീട്ടിലെത്തിയ അതിഥികൾ. തേവലക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെഞ്ച്വറി ക്ലബ് പ്രവർത്തകരാണ് ചടങ്ങ് സംഘടിപ്പിച്ചത്. 19 നാടക സമിതികൾക്കായി 70ഓളം നാടകങ്ങൾ എഴുതിയ ബേബികുട്ടൻ ഒരു കാലത്ത് നാടകപ്രേമികളുടെ ഇടയിലെ പ്രമാണിയായിരുന്നു. ആദ്യകാല നാടക പ്രതിഭയായിരുന്ന തേവലക്കര കുഞ്ഞൻപിള്ളയുടെ മകൻ ഇന്നും നാടകരംഗത്ത് പുതിയ തലമുറകൾക്കായി അറിവുകൾ പകരുന്നുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, സംഗീത നാടക അക്കാദമി പുരസ്കാരം ഉൾെപ്പടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയ പ്രതിഭക്കുള്ള നാടി​െൻറ സ്നേഹാദരവായാണ് നാടക ദിനത്തിൽ തങ്ങളെത്തിയതെന്ന് സെഞ്ച്വറി പ്രവർത്തകർ പറഞ്ഞു. ക്ലബ് പ്രസിഡൻറ് ഷബീർ സെഞ്ച്വറി ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം തേവലക്കര ബക്കർ, സുധാകരൻ, രാജേന്ദ്രൻ കോയിവിള, അബ്ദുൽ റഹ്മാൻ, റിയാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story