Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:26 AM GMT Updated On
date_range 2018-03-28T10:56:59+05:30ദേശീയോദ്ഗ്രഥനം കാൽപനിക സ്വപ്‌നമാകരുത് ^സ്പീക്കർ
text_fieldsദേശീയോദ്ഗ്രഥനം കാൽപനിക സ്വപ്‌നമാകരുത് -സ്പീക്കർ ഭാരത് ജ്യോതി പുരസ്‌കാരം സ്പീക്കർ ഏറ്റുവാങ്ങി ന്യൂഡൽഹി: ദേശീയോദ്ഗ്രഥനമെന്നത് കാൽപനിക സ്വപ്‌നമാകരുതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. രാജ്യത്തിെൻറ വിഭവങ്ങളും സാധ്യതകളും മുഴുവൻ ജനങ്ങൾക്കും പ്രാപ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ - ഇൻറർനാഷനൽ ഫ്രണ്ട്ഷിപ് സൊസൈറ്റി സംഘടിപ്പിച്ച 'സാമ്പത്തിക വളർച്ചയും -ദേശീയോദ്ഗ്രഥനവും' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ ഈ വർഷത്തെ ഭാരത് ജ്യോതി പുരസ്‌കാരം ചടങ്ങിൽ സ്പീക്കർ ഏറ്റുവാങ്ങി. സാമ്പത്തിക വളർച്ചക്കൊപ്പം തൊഴിൽ അടക്കമുള്ള സാധ്യതകൾ രാജ്യത്തെ ജനങ്ങളിലേക്ക് ശരിയായ തോതിൽ വിതരണം ചെയ്യപ്പെടുന്നില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
Next Story