Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎബഡൻസ് അവാർഡ് പ്രഫ....

എബഡൻസ് അവാർഡ് പ്രഫ. ജാൻസി ജയിംസ് ഏറ്റുവാങ്ങി

text_fields
bookmark_border
തിരുവനന്തപുരം: എബഡൻസ് അവാർഡ് മാഹാത്മഗാന്ധി സർവകലാശാല മുൻ വി.സി പ്രഫ. ജാൻസി ജയിംസ് ഏറ്റുവാങ്ങി. സമൂഹത്തി​െൻറ വിവിധ തുറകളിൽ പ്രത്യേക സംഭാവന നൽകിയ വ്യക്തികൾക്ക് എബഡൻറ് ഇന്ത്യ നൽകുന്നതാണ് അവാർഡ്. വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങ് ജയിംസ് വർഗീസ് ഉദ്ഘാടനം ചെയ്തു. എ.എൽ.ഐ പ്രസിഡൻറ് കോശി എം.ജോർജ് അധ്യക്ഷത വഹിച്ചു. എ.എൽ.ഐ ട്രസ്റ്റി എം. രാജൻ പണിക്കർ, വൈ.എം.സി.എ പ്രസിഡൻറ് ബാബു കെ.മാത്യു, എ.എൽ.ഐ ജനറൽ സെക്രട്ടറി ലിജിൻ ഗോൾഡെൻ, സെക്രട്ടറി എം.ജി. ജയിംസ് എന്നിവർ സംസാരിച്ചു. കീഴാറ്റൂര്‍ സമരം: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം --എ.െഎ.വൈ.എഫ് തിരുവനന്തപുരം: -തളിപ്പറമ്പ് ബൈപാസിനെതിരെ നടക്കുന്ന കര്‍ഷക സമരത്തി​െൻറ പശ്ചാത്തലത്തില്‍ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാറി​െൻറ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ വ്യക്തമാക്കി. കീഴാറ്റൂര്‍ വയലില്‍ കൂടിയുള്ള ബൈപാസിന് ബദലായി തളിപ്പറമ്പ് നഗരത്തില്‍ ഫ്ലൈ ഒാവര്‍ നിർമിച്ച് ദേശീയപാത വികസനം സാധ്യമാക്കാനുള്ള പരിശ്രമമാണ് സംസ്ഥാന സര്‍ക്കാറി​െൻറ ഭാഗത്തുനിന്നുണ്ടാവേണ്ടത്. ബദല്‍ മാർഗം പരിഗണിച്ച് കേന്ദ്രസർക്കാറുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്തത് മാതൃകാപരമാണെന്നും ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story