Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കലയിലെ സർക്കാർ...

വർക്കലയിലെ സർക്കാർ ഭൂമി: സർവേ നടത്തും

text_fields
bookmark_border
തിരുവനന്തപുരം: വർക്കലയിൽ സർക്കാർ ഭൂമി സബ് കലക്ടർ ദിവ്യ എസ്. അയ്യർ സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്ത പരാതിയിൽ സർവേ നടത്താൻ കലക്ടറുടെ ഉത്തരവ്. ഇരുവിഭാഗത്തെയും ഹിയറിങ്ങിന് വിളിച്ചിരുന്നു. സബ് കലക്ടറുടെയും തഹസിൽദാറുടെയും ഭൂമി പതിച്ചു വാങ്ങിയവരുടെയും വാദങ്ങൾ കേട്ടതിനു ശേഷമാണ് സർവേ നടത്താൻ തീരുമാനിച്ചത്. താലൂക്ക് രേഖകളും പരിശോധിച്ചു. നേരത്തേ, 39 സ​െൻറ് ഭൂമിയാണ് പതിച്ചു നൽകിയതെങ്കിലും നിലവിൽ 26 സ​െൻറ് മാത്രമേയുള്ളൂ. അതുപോലെ അടിസ്ഥാന നികുതി രജിസ്റ്ററിലും (ബി.ടി.ആർ) തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. താലൂക്ക് രേഖകളിൽ സർവേ നമ്പർ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന സംശയവുമുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതിനാണ് സർവേ സൂപ്രണ്ടിനോട് ഭൂമി അളന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story