Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ വീട്ടിൽ കയറി...

യുവാവിനെ വീട്ടിൽ കയറി വെട്ടി; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
പാലോട്: യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച ശേഷം ഒളിവിൽ പോയ മൂന്നുപേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇടവം സ്വദേശികളായ സജിമോൻ (26), സജു (23), പാലോട് കറുന്താളി സ്വദേശി ഡെലിം (32) എന്നിവരാണ് പിടിയിലായത്. കൃത്യത്തിനുപയോഗിച്ച ആയുധവും പ്രതികൾ സഞ്ചരിച്ചിരുന്ന ഒാട്ടോറിക്ഷയും പിടിച്ചെടുത്തു. ഇടവം സിന്ധുഭവനിൽ ഗൗതം കൃഷ്ണനാണ് (27) ആക്രമണത്തിനിരയായത്. സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐമാരായ എസ്. അഷ്റഫ്, മധുപൻ, എ.എസ്.ഐ റാഫി, സി.പി.ഒ മാരായ രവീന്ദ്രൻ, ഷിബു എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. കുറ്റം സമ്മതിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story