Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:12 AM GMT Updated On
date_range 28 March 2018 5:12 AM GMTറെയില്‍വേ ദക്ഷിണമേഖലാ മാനേജര്‍ വര്‍ക്കല സ്റ്റേഷന് സന്ദര്‍ശിച്ചു
text_fieldsbookmark_border
വര്‍ക്കല: റെയില്‍വേ ദക്ഷിണ മേഖലാ മാനേജര്‍ ആര്.കെ. കുല്‍ശ്രേഷ്ഠ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെയാണ് പ്രത്യേക ട്രെയിനിൽ അദ്ദേഹം വര്‍ക്കല സ്റ്റേഷനിലെത്തിയത്. മാനേജറെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയും പാസഞ്ചേഴ്സ് അസോസിയേഷെൻറയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. റിസര്‍വേഷന്‍ സെൻററും യാത്രക്കാരുടെ വിശ്രമമുറികളും സ്റ്റേഷന് പരിസരവും മാനേജറും ഉന്നതോദ്യോഗസ്ഥ സംഘവും പരിശോധിച്ചു. സ്റ്റേഷനിലെ സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് വിശദീകരിച്ചു. വര്‍ക്കല സ്റ്റേഷെൻറ വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങൾ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്, െറസിഡൻസ് അസോസിയേഷനുകള്‍, വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്ര ഉപദേശകസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, സി.പി.എം ഏരിയ കമ്മിറ്റി, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി, ബി.ജെ.പി മണ്ഡലം കമ്മിറ്റി തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ നല്കി. വി. ജോയി എം.എല്‍.എയുടെ പ്രതിനിധിയും നിവേദനം നല്കി. നിവേദനങ്ങൾ പരിശോധിക്കാമെന്നും ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം ഡി.ആര്.എം പ്രകാശ് ഭൂട്ടാനി, അഡീഷനല്‍ ഡി.ആര്.എം കെ.എസ്. ജയിന്, ചീഫ് കമേഴ്സ്യല്‍ മാനേജര്‍ പ്രിയംവദ, ചീഫ് ഓപറേറ്റിങ് മാനേജര്‍ എസ്. അനന്തരാമന്, ചീഫ് പേഴ്സണല്‍ ഓഫിസര്‍ സുനിത വേദാന്തം തുടങ്ങിയ ഉദ്യോഗസ്ഥ സംഘവം ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story