Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:09 AM GMT Updated On
date_range 2018-03-28T10:39:00+05:30സാമ്പത്തിക വർഷാവസാനം ട്രഷറി വെബ്സൈറ്റ് നിശ്ചലമായി; ഇടപാടുകളെ ബാധിച്ചു
text_fieldsതിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ഇടപാടുകൾ നിയന്ത്രിക്കുന്ന ട്രഷറി വകുപ്പിെൻറ വെബ്സൈറ്റ് തകരാറിലായത് കടുത്ത ആശങ്ക സൃഷ്ടിച്ചു. ബിൽ അപ്ലോഡ് ചെയ്യാനോ പാസാക്കാനോ കഴിയാതെ ജീവനക്കാർ കുഴങ്ങി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പ്രശ്നം പരിഹരിച്ചത്. സംസ്ഥാനവ്യാപകമായി ട്രഷറി ഇടപാടുകളെ ഇത് ബാധിച്ചു. അവസാനനിമിഷം പദ്ധതിച്ചെലവ് കുറക്കുന്നതിെൻറ ഭാഗമായാണ് ഇൗ നിയന്ത്രണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സെർവർ തകരാറാണെന്നാണ് ഒൗദ്യോഗിക വിശദീകരണം. നെറ്റ്വർക്കും ലഭ്യമല്ലാത്ത സ്ഥിതിവന്നു. ബില്ലുകൾ പാസാക്കാനാകാതെവന്നതോടെ പദ്ധതി പണം നഷ്ടപ്പെടുമെന്ന ആശങ്കയിലായി സർക്കാർ വകുപ്പുകൾ. ബില്ലുകൾ സമർപ്പിക്കുന്നതിന് ഇതിനകം ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പണം നൽകുന്നതിനും നിയന്ത്രണമുണ്ട്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്തെ പദ്ധതിവിഹിതം 75.66 ശതമാനമായി. ഇനി രണ്ട് പ്രവൃത്തിദിനം മാത്രമാണ് സാമ്പത്തികവർഷത്തിൽ ബാക്കിയുള്ളത്.
Next Story