Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:08 AM GMT Updated On
date_range 2018-03-27T10:38:59+05:30എൽ.ഡി ക്ലർക്ക്: യൂത്ത് കോൺഗ്രസ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന എൽ.ഡി ക്ലർക്ക് ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും തസ്തിക വെട്ടിക്കുറച്ചും സർക്കാർ ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള 12- സര്‍ക്കുലറുകളാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ചത്. എന്നിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സർക്കാർ നടപടി എടുത്തിട്ടില്ല. നിയമനം നടത്താനുള്ള സര്‍ക്കാറിെൻറ താല്‍പര്യമില്ലായ്മയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിെൻറ കാലാവധി നീട്ടണമെന്ന ആവശ്യം ന്യായമാണ്. റാങ്ക് പട്ടികയില്‍നിന്ന് 799 പേരെ കെ.എസ്.ഇ.ബിയിൽ നിയമിക്കണമെന്ന ഹൈകോടതി വിധിക്ക് പിന്നാലെ തസ്തിക മുഴുവന്‍ റദ്ദാക്കിയത് ഉദ്യോഗാർഥികളോടുള്ള സര്‍ക്കാറിെൻറ ചിറ്റമ്മനയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം പ്രസിഡൻറ് വിനോദ് യേശുദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ്, സംസ്ഥാന ഭാരവാഹികളായ അനീഷ് വരിക്കണ്ണാമല, ജി. ലീന, എസ്.എം. ബാലു, എൻ.എസ്. നുസൂർ, ബിജോ മാണി, പ്രസാദ്, ജില്ല ഭാരവാഹികളായ ആർ.ഒ. അരുൺ, ലാൽ റോഷിൻ, വിനോദ് കോട്ടുകാൽ, പീരുമുഹമ്മദ്, സജീർ, എസ്.പി. അരുൺ, മഹേഷ് ചന്ദ്രൻ, വിമൽ കുമാർ, മാർട്ടിൻ പെരേര, ബിനു തുടങ്ങിയവർ സംസാരിച്ചു.
Next Story