Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:05 AM GMT Updated On
date_range 2018-03-27T10:35:52+05:30മേഖലാ വാർഷികം മാർച്ച് 31, ഏപ്രിൽ ഒന്ന്
text_fieldsബാലരാമപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേമം മേഖല വാർഷികം 31, ഏപ്രിൽ ഒന്ന് തീയതികളിൽ ബാലരാമപുരത്ത് നടക്കും.31ന് പകൽ രണ്ടിന് ബാലരാമപുരം ഹൈസ്കൂളിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻറ് ബി.എസ്. രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കും. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി, എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന ട്രഷറർ എസ്. രാധാകൃഷ്ണൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം എം. ബാബുജാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ. ഹരിഹരൻ, ഗ്രാമപഞ്ചായത്ത് അംഗം ശശിധരൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം വി. മോഹനൻ, പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി എ.എസ്. മൻസൂർ എന്നിവർ പങ്കെടുക്കും. 'സംസ്കാരവും സ്ത്രീപദവിയും' എന്ന വിഷയത്തിൽ വി.എസ്. ബിന്ദു പ്രഭാഷണം നടത്തും. വാർഷികത്തിെൻറ ഭാഗമായി സ്തനാർബുദബോധവത്ക്കരണം നടന്നു. പരുത്തിമഠം എൻ.എസ്.എസ് കരയോഗം ഹാളിൽ ഗ്രാമ പഞ്ചായത്ത് അംഗം എ.എം. സുധീറും അന്തിയൂർ ലൂഥറൻ എൽ.പി.എസിൽ ഹെഡ്മിസ്ട്രസ് ലതയും തലയൽ ഡി.വി.എൽ.പി എസിൽ എം.വി. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് മല്ലിക, പ്രദീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Next Story