Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:23 AM GMT Updated On
date_range 2018-03-26T10:53:58+05:30കോർപറേഷനിൽ ബജറ്റ് ചർച്ച ചൂടേറും; എതിർത്ത് വോട്ട് ചെയ്യാനുറച്ച് പ്രതിപക്ഷം
text_fieldsഭരണസമിതി മുൾമുനയിൽ തിരുവനന്തപുരം: തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കോർപറേഷനിൽ നടക്കുന്ന ബജറ്റ് ചർച്ച ചൂടേറും. ബജറ്റ് ജനദ്രോഹമെന്നും മുൻവർഷങ്ങളിലെ ആവർത്തനമെന്നും ചൂണ്ടിക്കാട്ടി ശക്തമായി എതിര്‍ക്കാനുള്ള തീരുമാനത്തിലാണ് മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും. ചൊവ്വാഴ്ച ചർച്ചക്ക് ശേഷം നടക്കുന്ന വോെട്ടടുപ്പിൽ ബജറ്റ് പാസാകാതെ വന്നാല്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവുക. എന്തായാലും കേവല ഭൂരിപക്ഷമില്ലാതെ മുന്നോട്ടുപോകുന്ന കോർപേറഷൻ ഭരണസമിതിക്ക് ബജറ്റ് ചർച്ച പരീക്ഷണം തന്നെയാകും എന്ന കാര്യത്തിൽ സംശയമില്ല. പുതിയപദ്ധതികളോടെ നഗരത്തിെൻറ സകലമേഖലകളെയും സ് പർശിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നാണ് ഭരണപക്ഷത്തിെൻറ വാദം. പുതിയതായി നിരവധി പദ്ധതികള്‍ ഈവര്‍ഷം ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ചെറുപ്പക്കാരുടെയും വയോധികരുടെയുമെല്ലാം ക്ഷേമം സ്പര്‍ശിച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മേയര്‍ അവകാശപ്പെടുന്നു. നഗരവാസികളുടെ അടിസ്ഥാനപ്രശ്ങ്ങള്‍ മറന്നുകൊണ്ടുള്ള സ്വപ് ന ബജറ്റാണ് അവതരിപ്പിച്ചതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. രണ്ടുവര്‍ഷവും പറഞ്ഞ പദ്ധതികള്‍ ഭൂരിഭാഗവും പെരുവഴിയിലാണ്. ലൈഫ് ഭവനനിര്‍മാണ പദ്ധതികളുടെ കാര്യത്തില്‍ വ്യക്തതയില്ല. ജനകീയാസൂത്രണ പദ്ധതികള്‍ക്ക് 16 കോടിമാത്രമാണ് നീക്കിെവച്ചത്. പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. കൂട്ടിചേര്‍ത്ത വാര്‍ഡുകളെ പൂര്‍ണമായും അവഗണിച്ചു. ജനദ്രോഹ ബജറ്റിനെതിരെ ബി.ജെ.പി വോട്ട് രേഖപ്പെടുത്തുമെന്ന് ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവ് വി.ജി. ഗിരികുമാര്‍ പറയുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റാണ് ഇക്കുറി അവതരിപ്പിച്ചതെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. റോഡുകളുടെ നവീകരണം മാത്രമാണ് മുന്‍വര്‍ഷങ്ങളില്‍ നടന്നിട്ടുള്ളത്. ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഇടമില്ലാത്ത ബജറ്റ് അംഗീകരിക്കില്ല. ബി.ജെ.പിയെ സഹായിെച്ചന്ന പ്രചാരണം ഒഴിവാക്കുന്നതിനാണ് മുന്‍വര്‍ഷങ്ങളില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. ഇക്കുറി ബി.ജെ.പിയെ കണക്കിലെടുക്കുന്നില്ല. പ്രതിപക്ഷത്ത് ആരായാലും ബജറ്റിനെ എതിര്‍ക്കുമെന്നും യു.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് ഡി. അനില്‍കുമാര്‍ പറഞ്ഞു. കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന മേയര്‍ വി.കെ. പ്രശാന്തിെൻറ നേത്വത്തിലുള്ള കൗണ്‍സിലിെൻറ മൂന്നാമത് ബജറ്റാണ് വെള്ളിയാഴ്ച അവതരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ 35 അംഗങ്ങളുള്ള ബി.ജെ.പി എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. 21 പേരുള്ള കോണ്‍ഗ്രസ് വോട്ടിങ്ങിൽ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇക്കുറി എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന പൊതുവികാരമാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കുള്ളത്. ഭരണപക്ഷം യു.ഡി.എഫിനെ നിരന്തരം അവഗണിക്കുന്നുവെന്ന പരാതിയും അവർ ചൂണ്ടിക്കാട്ടുന്നു.
Next Story