Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:14 AM GMT Updated On
date_range 2018-03-26T10:44:58+05:30കരുനാഗപ്പള്ളിയിൽ പലിശസംഘങ്ങൾ പിടിമുറുക്കുന്നു
text_fieldsകരുനാഗപ്പള്ളി: താലൂക്കിലെ വിവിധപ്രദേശങ്ങളിൽ തമിഴ്നാട്ടുകാരായ കൊള്ള പലിശസംഘങ്ങൾ സജീവം. പൊലീസിെൻറ പലിശ സംഘങ്ങൾക്കെതിരായ പരിശോധനങ്ങൾ നിലച്ചതോടെയാണിത്. ആവശ്യക്കാർക്ക് വൻതുക നൽകാൻ പലിശ ഇടപാടുകാർ സന്നദ്ധമാണ്. വാങ്ങുന്ന പണം പത്ത് ആഴ്ചകൾ കൊണ്ട് തിരികെനൽകണമെന്നാണ് പ്രധാന വ്യവസ്ഥ. പണം കൃത്യസമയത്ത് തിരികെനൽകിയില്ലെങ്കിൽ ഗുണ്ടാസംഘങ്ങളുമായി എത്തി ഇടപാട്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ പൊലീസിെൻറ പിടിയിലായ ബ്ലേഡ് മാഫിയ ഇവിടെ പലിശ ഇടപാട് നടത്തുന്നവരുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്. വീട് വടകക്കെടുത്ത് തമാസിച്ചാണ് തമിഴ്നാട്ടുകാരായ പലിശസംഘങ്ങളുടെ കരുനാഗപ്പള്ളി മേഖലയിലെ പ്രവർത്തനം. താലൂക്കിൽ തന്നെ 20 ഓളം വീടുകൾ ഇവർ ഇതിനകം വാടകക്ക് എടുത്തിട്ടുണ്ടെന്നാണ് വിവരം. ദിനംപ്രതി 10 ലക്ഷം മുതൽ ഒരു കോടി രൂപയുടെവരെ ഇടപാടുകൾ നടക്കുന്നുണ്ടത്രെ. കുലശേഖരപുരം പഞ്ചായത്തില പല വാർഡുകളിലും പലിശസംഘങ്ങൾ സ്ഥിരമായി തമ്പടിക്കുന്നുണ്ട്. വവ്വാക്കാവ്, പഞ്ചമി ജങ്ഷൻ, കുറുങ്ങപ്പള്ളി, കടത്തുർ, പുന്നകുളം, തൊടിയൂർ എന്നിവിടങ്ങളിലും പലിശ ഇടപാടുകൾ പിടിമുറുക്കുന്നുണ്ട്.
Next Story