Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:11 AM GMT Updated On
date_range 2018-03-26T10:41:58+05:30ചൂളൂരിെൻറ ഓർമയിൽ പന്മനമനയിൽ എൽ.പി സ്കൂൾ കുട്ടികൾ
text_fieldsചവറ: ഗാന്ധിയനായി ജീവിതം ഉഴിഞ്ഞുവെച്ച ചൂളൂരപ്പൂപ്പെൻറ ഓർമയിൽ തേങ്ങുകയാണ് പന്മനമനയിൽ സർക്കാർ എൽ.പി സ്കൂളും പന്മന ആശ്രമവും. വർഷത്തിൽ ഒരുതവണ ചൂളൂർ ഭാസ്കരൻ നായർ പന്മന ആശ്രമത്തിലെത്തുമ്പോൾ സമീപത്തെ പന്മനമനയിൽ സർക്കാർ എൽ.പി.എസിലെ കുട്ടികൾ കാണാൻ എത്തുമായിരുന്നു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി സ്നേഹത്തിെൻറ പാഠംപഠിപ്പിച്ചായിരുന്നു അദ്ദേഹത്തിെൻറ മടക്കം. പ്രായത്തിെൻറ അവശതകൾ മറന്ന് ഇവിടുത്തെ കുട്ടികളോടൊപ്പം പാട്ട് പാടി തമാശകൾ പറഞ്ഞ് കുരുന്നുകളെ രസിപ്പിക്കുന്ന ചൂളൂർ കുട്ടികൾക്ക് പ്രിയങ്കരാനായിരുന്നു. അവസാനഘട്ടം കുട്ടികളെ കണ്ടപ്പോൾ അടുത്തപ്രാവശ്യം വരുമ്പോൾ നിങ്ങൾ ചെയ്ത നന്മകൾ എന്നോട് പറയണം എന്ന് പറഞ്ഞാണ് മടക്കിയത്. തിങ്കളാഴ്ച സ്കൂളിൽ അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്.
Next Story