Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുരിശുമുടി തീർഥാടനം...

കുരിശുമുടി തീർഥാടനം സമാപിച്ചു

text_fields
bookmark_border
കാട്ടാക്കട: പൂഴനാട്‌ നീരാഴിക്കോണം . 40 ദിവസമായി നടന്ന തീർഥാടനത്തിൽ കുർബാന, വചനസന്ധ്യ, നൊവേന, ധ്യാനം, സാംസ്കാരിക സമ്മേളനം, അനുമോദന സദസ്സ് എന്നിവ സംഘടിപ്പിച്ചു. വിവിധ വേദികളിലായി നടന്ന പരിപാടികളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ.വി. അജയകുമാർ, ജില്ല പഞ്ചായത്ത് അംഗം അൻസജിതാ റസൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷിജു, വാർഡ് അംഗങ്ങളായ ചെറുപുഷ്പം, ഉഷ, ലത, ഷൈനി എന്നിവർ പങ്കെടുത്തു. ഫാ. റെജി പടിപ്പുരയ്ക്കൽ, ഫാ. സജിതോമസ്, ഫാ. എഡിസൺ തോമസ്, മാത്യൂസ് ആലുംമൂട്ടിൽ, ബനഡിക്ട് ആലുവിള എന്നിവർ വിവിധ ശുശ്രൂഷകൾ നടത്തി. ഇടവക വികാരി ഫാ. ജോർജ് താന്നിമൂട്ടിൽ, പൂഴനാട്‌ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. വസ്തു നികുതി 31നകം അടയ്ക്കണം കാട്ടാക്കട: പൂവച്ചല്‍ പഞ്ചായത്തിലെ വസ്തു നികുതി 31നകം പഞ്ചായത്ത് ഓഫിസില്‍ അടയ്ക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുന്‍ വര്‍ഷത്തെ വസ്തു നികുതി കുടിശ്ശിക അടയ്ക്കാനുള്ളവരുടെ പിഴപ്പലിശ കൂടാതെ നികുതി അടയ്ക്കുന്നതിനും അപാകതകള്‍ പരിഹരിക്കുന്നതിനും അനുവദിച്ചിരിക്കുന്ന അവസാന കാലാവധിയും 31 ആണ്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.http://tax.lsgkerala.gov.in/epayment ലിങ്ക് വഴി ഓണ്‍ലൈനായും നികുതി അടയ്ക്കാവുന്നതാണ്‌. കുടുംബ സംഗമം വർക്കല: ഇ. എം.എസ്, എ. കെ. ജി ദിനാചരണങ്ങളുടെ ഭാഗമായി സി.പി.എം ചെറുന്നിയൂർ പഞ്ചായത്ത് തല കുടുംബ സംഗമം നടത്തി. പാലച്ചിറ യു.പി.എസിൽ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ചെറുന്നിയൂർ ലോക്കൽ സെക്രട്ടറി വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ. നവപ്രകാശ്, ജില്ല പഞ്ചായത്ത് അംഗം എസ്. കൃഷ്ണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സലിം ഇസ്മയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story