Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസവകുപ്പ്...

വിദ്യാഭ്യാസവകുപ്പ് നോക്കുകുത്തിയായി ^കെ.എസ്.യു

text_fields
bookmark_border
വിദ്യാഭ്യാസവകുപ്പ് നോക്കുകുത്തിയായി -കെ.എസ്.യു തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പ് നോക്കുകുത്തിയായതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. വിദ്യാർഥിസമൂഹത്തെ വെല്ലുവിളിച്ചാണ് വിദ്യാഭ്യാസമന്ത്രി മുന്നോട്ട് പോകുന്നത്. പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ ഇതുവരെയും ഒരുനടപടിക്കുപോലും ഉത്തരവിടാത്ത വിദ്യാഭ്യാസമന്ത്രി വിദ്യാർഥികളുടെ ആരാച്ചാരായെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞവർഷം നടന്ന എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിലെ വിജിലൻസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നത് ഈ സർക്കാറിന് വിദ്യാർഥികളോടുള്ള മനോഭാവം വ്യക്തമാക്കുന്നു. വിദ്യാഭ്യാസമേഖലയിലെ അരക്ഷിതാവസ്ഥക്കെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച 11ന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സെയ്ദലി കായ്പാടി, വൈസ് പ്രസിഡൻറ് എസ്.എൽ. ശരത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story