Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:17 AM GMT Updated On
date_range 2018-03-25T10:47:59+05:30നിയമവ്യവസ്ഥയെ ബി.ജെ.പി ഹൈജാക് ചെയ്യുന്നു
text_fieldsകൊല്ലം: വർഗീയകലാപ കേസുകൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിെൻറ നടപടി നീതി-നിയമവ്യവസ്ഥയെ ഹൈജാക് ചെയ്ത് ക്രിമിനലുകളെ സംരക്ഷിക്കുന്ന നയമാണെന്ന് നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി പറഞ്ഞു. സംഘടന കൊല്ലത്ത് നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൈലാപ്പൂര് അബ്ദുൽ അസീസ്, എസ്.ജെ. അസ്ലം, എ. സഫിയ ബീവി, സുഫിന അസ്ലം, എസ്. റംല, അനില റാൻ, എൽ. സബൂറ, അൻസി അനീഷ്, സജി ഹനീഫ, സോണ മുജീബ്, സബീന നിസാർ, സെയ്ഫുന്നിസ അൻസാർ എന്നിവർ സംസാരിച്ചു. പോസ്റ്റ് ഒാഫിസ് മാർച്ച് നടത്തി ചാത്തന്നൂർ: കേന്ദ്ര സർക്കാറിെൻറ യുവജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിലേക്ക് യുവജന മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എച്ച്. ഹരീഷ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി നോബൽ ബാബു, സംസ്ഥാന കമ്മിറ്റി അംഗം ശ്രീരശ്മി, സി.പി.ഐ മണ്ഡലം സെക്രട്ടറി സദാനന്ദൻപിള്ള, ഷാജിദാസ്, എസ്.കെ. ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
Next Story