Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:14 AM GMT Updated On
date_range 2018-03-25T10:44:59+05:30ഉഴമലയ്ക്കൽ പഞ്ചായത്ത് ബജറ്റ് യുവജനക്ഷേമത്തിനും കാർഷികമേഖലക്കും മുൻഗണന
text_fieldsനെടുമങ്ങാട്: യുവജനക്ഷേമത്തിനും കാർഷികമേഖലക്കും മുൻഗണന നൽകി ഉഴമലയ്ക്കൽ പഞ്ചായത്ത് ബജറ്റ്. 12,07,32,144 രൂപ വരവും 12,00,22, 395 രൂപ െചലവും 7,09,749 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ബി.ബി. സുജാത അവതരിപ്പിച്ചു. കാർഷികമേഖലയുടെ വികസനത്തിന് 26,02,090 രൂപയും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 5,08,000 രൂപയും ഉൾപ്പെടെ ഉൽപാദനമേഖലക്കായി 94,22,090 രൂപയും വകയിരുത്തി. ആശുപത്രികളുടെ സംരക്ഷണത്തിനും മരുന്നിനും പൊതു ആരോഗ്യ പരിപാലനത്തിനും പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കുമായി 23,65,000 രൂപയും സാമൂഹിക ക്ഷേമത്തിനും ശുചിത്വ സംരക്ഷണത്തിനും 61,69,000 രൂപയും സേവനമേഖയിൽ 4,53,37,523 രൂപയും മാറ്റിെവച്ചു. കടുത്ത വരൾച്ചയെ പ്രതിരോധിക്കാനും പഞ്ചായത്ത് ഒാഫിസ് സൗരോർജ പാനൽ സ്ഥാപിക്കുന്നതിനും തുക നീക്കിെവച്ചു. പ്രസിഡൻറ് എ. റഹീം അധ്യക്ഷത വഹിച്ചു. ചാവർകോട് സി.എച്ച്.എം.എം കോളജിൽ റിക്രൂട്ട്മെൻറ് ഡ്രൈവ് തിരുവനന്തപുരം: ചാവർകോട് സി.എച്ച്.എം.എം കോളജിൽ 27ന് നടക്കുന്ന കാമ്പസ് റിക്രൂട്ട്മെൻറ് ഡ്രൈവിൽ ടെക്നോപാർക്കിലെ നിരവധി െഎ.ടി കമ്പനികൾ പെങ്കടുക്കും. താൽപര്യമുള്ള എം.സി.എ, എം.ബി.എ, ബി.സി.എ, ബി.കോം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 9567374485 നമ്പറിൽ ബന്ധപ്പെടാം.
Next Story