Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:11 AM GMT Updated On
date_range 2018-03-25T10:41:59+05:30കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ അനുവദിക്കില്ല ^വെൽഫെയർ പാർട്ടി
text_fieldsകേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ അനുവദിക്കില്ല -വെൽഫെയർ പാർട്ടി ആറ്റിങ്ങൾ: കുടിവെള്ളക്ഷാമം രൂക്ഷമായ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാനുള്ള ഇടത് സർക്കാർ നിലപാട് വഞ്ചനപരമെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി എം. ഖുത്തുബ്. സർക്കാറിെൻറ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടച്ചിട്ട ബാറുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം അബ്കാരികളുമായി സർക്കാർ അനുവർത്തിക്കുന്ന രഹസ്യബന്ധത്തിന് തെളിവാണ്. പാവപ്പെട്ട അമ്മമാരെയും കുഞ്ഞുങ്ങളെയും കണ്ണീർ കുടിപ്പിക്കുന്ന ജനദ്രോഹ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ പാർട്ടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അഷ്റഫ് ആലംകോട്, വൈസ് പ്രസിഡൻറ് ആബ്ദീൻ, സിയാദ്, കബീർ എന്നിവർ സംസാരിച്ചു.
Next Story