Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:08 AM GMT Updated On
date_range 25 March 2018 5:08 AM GMTസൗജന്യ സിദ്ധവൈദ്യ പരിശോധന
text_fieldsbookmark_border
കരിക്കകം: കരിക്കകം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് ആശുപത്രിയുടെയും ക്ഷേത്ര ട്രസ്റ്റിെൻറയും ആഭിമുഖ്യത്തിൽ ആരംഭിച്ചു. മെഡിക്കൽ സ്റ്റാളിെൻറ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ.എ. വാസുകിദേവി നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ.കെ. ജഗന്നാഥൻ, ഡോ.പി. ഹരിഹരൻ, അസോസിയറ്റ് പ്രഫ. ഡോ. ജോൺ മൈക്കിൾ, മെഡിക്കൽ ഓഫിസർമാരായ ഡോ. എസ്. സേനു, ഡോ. ജയകുമാർ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ജി. ശ്രീകുമാരൻ നായർ, പ്രസിഡൻറ് കെ. മുരളീധരൻ നായർ, സെക്രട്ടറി എം. ഭാർഗവൻ നായർ, വൈസ് പ്രസിഡൻറ് ജി.എൻ. സാജു, ട്രഷറർ എം. ജനാർദനൻ നായർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് പി.ആർ.ഒ ടി.എസ്. വിജയമോഹൻ തമ്പി, കെ.ജി. ശ്രീജിത്ത്, കെ. വിജു എന്നിവർ സംബന്ധിച്ചു. 27വരെ നടക്കുന്ന ക്യാമ്പിൽ രാവിലെ ഒമ്പത് മുതൽ 12 വരെയാണ് സൗജന്യ പരിശോധന. ഞായറാഴ്ച രാവിലെ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് സർജറി വിഭാഗം ഹെഡ് ഡോ.പി. ഹരിഹരെൻറ നേതൃത്വത്തിൽ ചർമരോഗങ്ങൾക്കുള്ള സ്പെഷാലിറ്റി ക്യാമ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story