Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിരട്ടപ്പാൽ ഇറക്കുമതി...

ചിരട്ടപ്പാൽ ഇറക്കുമതി പാടില്ല ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
ചിരട്ടപ്പാൽ ഇറക്കുമതി പാടില്ല -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ചിരട്ടപ്പാൽ ഇറക്കുതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രവാണിജ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കത്തെഴുതി. കേന്ദ്രനീക്കത്തിനെതിരേ സംസ്ഥാന സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്തുനൽകി. തെക്കു-കിഴക്കൻ രാജ്യങ്ങളിൽനിന്ന് കുറഞ്ഞനിരക്കിൽ ലഭിക്കുന്ന ചിരട്ടപ്പാൽ ഇറക്കുമതിചെയ്ത് ഇന്ത്യയിലെ ഗുണനിലവാരമുള്ള റബറിനു പകരം ഉപയോഗിക്കാനാണ് വ്യവസായികൾ ശ്രമിക്കുന്നത്. രാജ്യത്തി​െൻറ വിദേശനാണ്യം ചോർത്തുന്ന നടപടി കൂടിയാണിത്. വൃത്തിഹീനമായ സാഹചര്യത്തിൽ, നന്നായി ഉണക്കുകപോലും ചെയ്യാതെ കൊണ്ടുവരുന്ന ചിരട്ടപ്പാൽ പരിസ്ഥിതിക്കും കൃഷിക്കും ദോഷകരമാണ്. ബ്രസീലിൽ ചിരട്ടപ്പാൽ ഇറക്കുമതി ചെയ്ത് അവിടെയുള്ള റബറും മറ്റു കാർഷിക ഉൽപന്നങ്ങളും നശിച്ച ചരിത്രമുണ്ടെന്നും ഉമ്മൻ ചാണ്ടി കത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story