Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:35 AM GMT Updated On
date_range 2018-03-24T11:05:58+05:30കൺസ്യൂമർ ഫെഡിെൻറ ബോട്ട് മുങ്ങിയിട്ട് മൂന്ന് വർഷം
text_fieldsചവറ: ദേശീയ ജലപാതക്കരികിൽ കൺസ്യൂമർ ഫെഡിെൻറ 'ത്രിവേണി സ്റ്റോർ' ബോട്ട് മുങ്ങിയിട്ട് മൂന്ന് വർഷമായിട്ടും നീക്കംചെയ്യാൻ നടപടിയില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം 50 ലക്ഷത്തോളം രൂപയാണ് വെള്ളത്തിലായത്. നിരവധിതവണ പരാതികൾ അധികൃതർക്ക് മുന്നിലെത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. ചവറ കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ ദേവാലയത്തിന് മുന്നിലെ ടി.എസ് കനാൽ ഭാഗത്താണ് നിത്യോപയോഗസാധനങ്ങൾ വിൽപന നടത്തിയിരുന്ന ബോട്ട് തകരാറിനെ തുടർന്ന് അധികൃതർ ഉപേക്ഷിച്ചത്. ബോട്ടിെൻറ അടിഭാഗത്തുണ്ടായ ചോർച്ചയെ തുടർന്നാണ് കരയിലൊതുക്കിയത്. എൻജിൻ അഴിച്ചുകൊണ്ടുപോയതൊഴിച്ചാൽ പിന്നീട് ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ചവറ മുതൽ കോവിൽതോട്ടം വരെയുള്ള ഭാഗങ്ങളിൽ ടി.എസ് കനാലിെൻറ ഇരുവശത്തും താമസിക്കുന്നവർക്ക് കൺസ്യൂമർ ഫെഡിെൻറ ഉൽപന്നങ്ങൾ എത്തിക്കുന്നതിനാണ് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 50 ലക്ഷം രൂപ മുടക്കി ബോട്ട് നീറ്റിലിറക്കിയത്. മുങ്ങിയ ബോട്ട് മാറ്റാത്തത് കാരണം ദേവാലയത്തിന് മുന്നിലെ കടവ് ഭാഗത്ത് വള്ളങ്ങൾക്കും അടുക്കാനാകുന്നില്ല. സ്ഥലം എം.എൽ.എ ഒരു വർഷം മുമ്പ് ബോട്ട് നീക്കം ചെയ്യാമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഇളമ്പല്ലൂരിലെ റീജനൽ ഓഫിസിലും പരാതി നൽകിയിരുന്നു. തിരുക്കർമങ്ങൾക്ക് വിഘാതമായതോടെ ഈസ്റ്റർ പ്രാർഥനകൾക്ക് മുമ്പായി ഇത് നീക്കംചെയ്തില്ലെങ്കിൽ വിശ്വാസികളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഇടവക വികാരി ഫാദർ സാജൻ വാൾട്ടർ പറഞ്ഞു.
Next Story