Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയോഗ പരിശീലനം

യോഗ പരിശീലനം

text_fields
bookmark_border
കൊല്ലം: കേന്ദ്ര സർക്കാറി​െൻറ ആയുഷ് മന്ത്രാലയവും ക്വാളിറ്റി കൗൺസിൽ ഒാഫ് ഇന്ത്യയും (യോഗ) സംയുക്തമായി നടത്തുന്ന ഏകീകൃത യോഗ അധ്യാപക പരീക്ഷാ പരിശീലന കോഴ്സ് ശിവാനന്ദാ ഇൻറർനാഷനൽ യോഗ ചാരിറ്റബിൾ ട്രസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തും. ആറുമാസത്തെ കോഴ്സിൽ 18 വയസ്സ് പൂർത്തിയായവർക്ക് പ്രവേശനം നൽകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശിവാനന്ദ സ്കൂൾ ഡയറക്ടർ എം. സുരേന്ദ്രനാഥി​െൻറ നേതൃത്വത്തിലുള്ള സൗജന്യ യോഗ പ്രാണായാമ ക്ലാസുകൾ ഇളമ്പള്ളൂർ ക്ഷേത്രഹാളിൽ ഏപ്രിൽ മൂന്നുമുതൽ ഏഴുവരെ സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ യോഗാചാര്യരായ സോമൻ, രാജൻ, രോഹിണി, ബി.എൻ. തമ്പി, ആർ. ബാബു എന്നിവർ പെങ്കടുത്തു. ചുറ്റമ്പല ഉപദേവാലയ സമർപ്പണം കൊല്ലം: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതിക്ഷേത്രത്തിലെ ചുറ്റമ്പലത്തി​െൻറയും ഉപദേവാലയങ്ങളുടെയും സമർപ്പണം 26ന് രാവിലെ 10ന് നടക്കുമെന്ന് ക്ഷേത്രഭരണ സമിതി പ്രസിഡൻറ് െക. വിശ്വനാഥൻ പിള്ള, സെക്രട്ടറി രവി മൈനാഗപ്പള്ളി എന്നിവർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. സമർപ്പണത്തോടനുബന്ധിച്ചുള്ള പൂജകൾ ശനിയാഴ്ച തുടങ്ങും. രാവിലെ അഞ്ചിന് ഗണപതിഹോമം മുരിങ്ങന്നൂർമന നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കും. 6.30ന് സോപാന സംഗീതം. 9.30 മുതൽ കഥകളി. ൈവകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം െഡപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഞായറാഴ്ച രാവിലെ 9.30ന് ആധ്യാത്മിക സമ്മേളനം സി.ഇ. വാസുദേവ ശർമ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 11ന് ഉപദേവതാ പ്രതിഷ്ഠ നടക്കും. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. നടി കവിയൂർ പൊന്നമ്മ സമർപ്പണം നടത്തും. ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. വയലിൻ ഫ്യൂഷൻ, കളരിപ്പയറ്റ് പ്രദർശനം എന്നിവയും തുടർന്ന് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story