Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോധവത്കരണത്തിന്​...

ബോധവത്കരണത്തിന്​ ആരോഗ്യപ്രവർത്തകരുടെ സംഗമം

text_fields
bookmark_border
കൊല്ലം: രോഗപ്രതിരോധത്തിനും ശുചിത്വത്തിനും പ്രാധാന്യംനൽകി സംസ്ഥാന സർക്കാർ നടത്തുന്ന ബോധവത്കരണം ചവറയിൽ ആരോഗ്യ പ്രവർത്തകരുടെ സംഗമമായി മാറി. ജനപ്രതിനിധികൾ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഒരുവർഷം മുഴുവൻ നീളുന്ന ആരോഗ്യജാഗ്രതയാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണിപിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എ. നിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ. ലളിത, എസ്. ശാലിനി, ജോസ് ആൻറണി, വിമല പ്രസാദ്, പി. അനിൽകുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റൻറ് വിനോദ്, ശുചിത്വമിഷൻ പ്രതിനിധി ഗോപകുമാർ എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story