Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:17 AM GMT Updated On
date_range 24 March 2018 5:17 AM GMTവഖഫ് ബോർഡ് 'വിഷൻ 2023' സമർപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വഖഫ് ബോർഡിെൻറ പ്രവർത്തന മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളും വിവിധ വികസന, ക്ഷേമ, കർമ, പരിഷ്കരണ പദ്ധതികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ശിപാർശകളടങ്ങിയ റിപ്പോർട്ട് 'വിഷൻ 2023' വഖഫ് ബോർഡിെൻറ ചുമതല കൂടി വഹിക്കുന്ന മന്ത്രി കെ.ടി. ജലീലിന് സമർപ്പിച്ചു. മുസ്ലിം സമുദായത്തിെൻറ ഉന്നമനത്തിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുംവേണ്ടി വഖഫ് ബോർഡിെൻറ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. പി.എം. പരീത് ബാവാഖാൻ കോഒാഡിനേറ്ററായും പ്രഫ.എം.കെ. അബ്ദുൽ മജീദ്, പ്രഫ. പി.ഒ.ജെ. ലബ്ബ, ഡോ. എ.ബി. മൊയ്തീൻകുട്ടി, പ്രഫ. അബ്ദുൽ റഷീദ് എന്നിവർ അംഗങ്ങളായും സംസ്ഥാന വഖഫ് ബോർഡ് രൂപവത്കരിച്ച കോർ കമ്മിറ്റിയാണ് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story