Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:11 AM GMT Updated On
date_range 2018-03-24T10:41:59+05:30വയോജനങ്ങളുടെ ന്യൂറോ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധവേണം ^-ഗവര്‍ണര്‍
text_fieldsവയോജനങ്ങളുടെ ന്യൂറോ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധവേണം -ഗവര്‍ണര്‍ തിരുവനന്തപുരം: വയോജനങ്ങളുടെ ന്യൂറോളജിക്കല്‍ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്നോളജിയില്‍ സംഘടിപ്പിച്ച 'സൂപ്പര്‍ ഇ.എം.ജി ഇന്ത്യ 2018' അന്തര്‍ദേശീയ ന്യൂറോ മസ്കുലാര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വയോജനങ്ങളുടെ എണ്ണം കൂടുതലാണ്. നിലവില്‍ 12 ശതമാനമുള്ളത് ഇനിയും കൂടുമെന്നാണ് കണക്ക്. അതുകൊണ്ട് അവര്‍ നേരിടുന്ന ന്യൂറോ സംബന്ധ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികളുണ്ടാകണം. ന്യൂറോ സൈക്യാട്രിക് രോഗങ്ങളായ പാര്‍ക്കിന്‍സണ്‍സ്, ഡിമന്‍ഷ്യ പോലുള്ളവ വ്യാപകമാകുന്നുണ്ട്. അതിനാൽ, ന്യൂറോളജിക്കല്‍ ചികിത്സകളില്‍ കൂടുതല്‍ വൈദഗ്ധ്യം നേടാന്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലന സൗകര്യം വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ നിംഹാന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. എം. ഗൗരി ദേവിയെ ലൈഫ്ടൈം അച്ചീവ്മെൻറ് അവാര്‍ഡ് നല്കി ഗവര്‍ണര്‍ ആദരിച്ചു. ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ അധ്യക്ഷത വഹിച്ചു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കാര്‍ഡിയോ വാസ്കുലാര്‍ ആൻഡ് തൊറാസിക് സര്‍ജറി ചെയര്മാന് ഡോ. കെ. ജയകുമാര്‍, ന്യൂറോളജി പ്രഫ. ഡോ. സഞ്ജീവ് വി.തോമസ്, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് ഡോ. മുരളീധരന് നായര്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എബ്രഹാം കുരുവിള സ്വാഗതവും ശില്പശാലയുടെ കണ്‍വീനര്‍ ഡോ. ശ്രുതി എസ്.നായര്‍ നന്ദിയും പറഞ്ഞു.
Next Story