Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightെറസിഡൻഷ്യൽ...

െറസിഡൻഷ്യൽ സ്​കൂളുകളിലെ കുട്ടികൾക്ക്​ പഠനയാത്ര

text_fields
bookmark_border
തിരുവനന്തപുരം: മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. മുഴുവന്‍ മോഡൽ െറസിഡൻഷ്യൽ സ്കൂളുകളും (എം.ആർ.എസ്) സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. സ്വകാര്യ ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്‌ ഭക്ഷണച്ചെലവിന് തുക അനുവദിക്കും. ദുരിതാശ്വാസനിധി അപേക്ഷകൾക്ക് സർവിസ് ചാർജില്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ധനസഹായം ലഭിക്കുന്നതിന്‌ അക്ഷയ സ​െൻററുകൾ വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക്‌ നിലവില്‍ അപേക്ഷ ഫീസ്‌ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍, അക്ഷയകേന്ദ്രങ്ങള്‍ ഇതിന്‌ സര്‍വിസ്‌ ചാര്‍ജ്‌ ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അക്ഷയ മുഖേന ലഭ്യമാകുന്ന മറ്റ് സേവനങ്ങളുടെ സര്‍വിസ്‌ ചാര്‍ജ്‌ പരിഷ്‌കരിക്കുന്നത്‌ സംബന്ധിച്ചും സൗജന്യമായി നല്‍കേണ്ട സേവനങ്ങളെ സംബന്ധിച്ചും പരിശോധിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 17 ലാൻറ് ട്രൈബ്യൂണലുകളിലായി 73,087 കേസുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന്‌ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story