Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി വിരുദ്ധ...

ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന്​ തെരഞ്ഞെടുപ്പ്​ തന്ത്രം ആവിഷ്​കരിക്കും ^യെച്ചൂരി അന്ധമായ കോണ്‍ഗ്രസ്, കമ്യൂണിസ്​റ്റ്​ വിരോധത്തിന്​ പ്രസക്തിയില്ല ^കെ. മുരളീധരന്‍

text_fields
bookmark_border
ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന് തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കും -യെച്ചൂരി അന്ധമായ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് വിരോധത്തിന് പ്രസക്തിയില്ല -കെ. മുരളീധരന്‍ തിരുവനന്തപുരം: ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കുമെന്ന് സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.െഎ 23ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'വർഗീയ ഫാഷിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളികളും വർത്തമാനകാല ഇന്ത്യയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പരാജയെപ്പടുത്തുകയാണ് പ്രഥമലക്ഷ്യം. അതിനായി ഇടതുപക്ഷ ജനാധിപത്യ മതേതരത്വ ശക്തികളുടെ ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ഇടതുപാർട്ടികളും േകാൺഗ്രസിനെപ്പോലുള്ള പാർട്ടികളും ബി.ജെ.പി ഭരണത്തിൽ തിരിച്ചടിയേൽക്കുന്ന വിഭാഗങ്ങളുമെല്ലാമടങ്ങുന്നതാകണം ഇൗ സംവിധാനം. ഇന്ത്യയിൽ ഫാഷിസം പെെട്ടന്നുണ്ടായതല്ല. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ അതുണ്ടായിരുന്നു. മതേതരത്വ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായാണ് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതരത്വ രാജ്യമായി ഇന്ത്യ മാറിയത്. ഹിന്ദുരാജ്യമുണ്ടാക്കാനുള്ള ശ്രമം പിന്നീടും തുടർന്നു. അതി​െൻറ ആദ്യ ഇരയായിരുന്നു ഗാന്ധിജി. ആശയങ്ങൾ തമ്മിലുള്ള തർക്കമാണ് ഇപ്പോഴും തുടരുന്നത്. ഇന്ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് അധികാരം ഉപയോഗിച്ച് ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി ചെയ്യുന്നത്. ജനാധിപത്യത്തെയും ചരിത്രത്തെയും അധികാരസ്ഥാപനങ്ങളെയും തകർത്ത് തങ്ങളുടെ അജണ്ട നടപ്പാക്കുന്നു. പുരാണങ്ങളെ ചരിത്രമാണെന്നരീതിയിൽ അവതരിപ്പിക്കുകയാണ്. ദലിതരെയും ന്യൂനപക്ഷങ്ങളെയും കൊന്നുതള്ളി തങ്ങളുടെ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നു. വൈവിധ്യമായ സംസ്കാരങ്ങളാണ് ഇന്ത്യയിലുള്ളത്. അത് സംരക്ഷിക്കപ്പെടണം. മതേതരത്വം ഇല്ലാതെ ഇന്ത്യയിൽ ജനാധിപത്യത്തിന് നിലനിൽപില്ല. ഭരണഘടനക്കും ജനങ്ങളുടെ അവകാശങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണ് നടക്കുന്നത്. നിലവിലെ ഭരണഘടനയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എല്ലാ മതേതര ജനാധിപത്യശക്തികളും ഇടതുപക്ഷവും ഒന്നിച്ച് ബി.ജെ.പി രാജിനെ പരാജയപ്പെടുത്തുകയാണ് വേണ്ടത്. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള അടിസ്ഥാനതന്ത്രമാണ് ആവിഷ്‌കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്ധമായ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് വിരോധത്തിന് പ്രസക്തിയില്ലാത്ത കാലഘട്ടമാണിതെന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി സെമിനാറില്‍ പങ്കെടുത്ത കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുമെന്ന് അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സീറ്റ് നേടാൻ ഇടതുപക്ഷത്തിനായി. അതുകൊണ്ടുതന്നെ കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫുമായി മത്സരിക്കുന്നതിനും കേന്ദ്രത്തില്‍ കൂട്ടുകൂടുന്നതിനും പ്രശ്‌നമില്ല. എന്നാല്‍, എല്‍.ഡി.എഫും യു.ഡി.എഫും മത്സരിക്കുമ്പോള്‍ ചിലയിടങ്ങളില്‍ ബി.ജെ.പി ജയിച്ചുകയറാന്‍ സാധ്യതയുണ്ട്. ഈ സ്ഥലങ്ങളില്‍ അടവുനയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ കഴിയാതെപോയതും രണ്ടാം യു.പി.എ സര്‍ക്കാറി​െൻറ സാമ്പത്തികനയങ്ങളും കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായ പാളിച്ചകളുമാണ് ബി.ജെ.പിക്ക് ഗുണകരമായത്. അഖിലേന്ത്യാതലത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒന്നിക്കുകയും കേരളത്തില്‍ പ്രാദേശിക അടവുനയത്തി​െൻറ അടിസ്ഥാനത്തിലുമാണ് മുന്നോട്ടുപോകേണ്ടതെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മോഡറേറ്ററായിരുന്ന ചടങ്ങിൽ സി. ദിവാകരൻ എം.എൽ.എ, മന്ത്രി പി. തിലോത്തമൻ, ജി.ആർ. അനിൽ, വി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story