Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:05 AM GMT Updated On
date_range 24 March 2018 5:05 AM GMTമദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിന് കുത്തേറ്റു
text_fieldsbookmark_border
പൂജപ്പുര: അർധരാത്രി റോഡിൽ പാലത്തിനരികെ മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കഴുത്തിന് കുത്തിപ്പരിക്കേൽപിച്ചു. പുതുതായി പണികഴിഞ്ഞ മങ്കാട്ടുകടവ് പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. മദ്യപിച്ചിരിക്കെ വാക്ക് തർക്കത്തെ തുടർന്ന് വിളവൂർക്കൽ പെരുകാവ് കവലോട്ടുകോണം ഗിരിജ ഭവനിൽ അനിൽ കുമാറിനാണ് (31) കഴുത്തിൽ കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിപ്പരിക്കേൽപിച്ച പ്രതി വിളവൂർക്കൽ പെരുകാവ് കോണക്കോട് കൈലാസ് ഭവനിൽ സുമേഷിനെ (28) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story