Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കപകടത്തിൽ പ്ലസ്​...

ബൈക്കപകടത്തിൽ പ്ലസ്​ ടു വിദ്യാർഥി മരിച്ചു സ്​കൂട്ടർ യാത്രികക്ക്​ ഗുരുതരപരിക്ക്​

text_fields
bookmark_border
കഴക്കൂട്ടം: അയിരൂപ്പാറ മരുതുംമൂടിന് സമീപം ബൈക്കപകടത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥി മരിച്ചു. പോത്തൻകോട് തേരുവിള വയ്പ്പർതല കെ.പി ഭവനിൽ പ്രഭാകരൻനായർ-വസന്തകുമാരി ദമ്പതികളുടെ മകൻ വിനോദ്കുമാർ (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ആറ്റിങ്ങൽ വി.എച്ച്.എസ്.എസിലെ രണ്ടാംവർഷ സയൻസ് വിദ്യാർഥിയായിരുന്നു വിനോദ്. അപകടത്തിൽ തെറിച്ചുവീണ വിനോദ് ഗുരുതരപരിക്കുകളോടെ അരമണിക്കൂറോളം റോഡിൽകിടന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിശാഖ്, വിനോദ് എന്നിവർ സഹോദരങ്ങളാണ്. സ്കൂട്ടർ യാത്രിക കൊടിക്കുന്നിൽ സ്വദേശി കാർത്തിക(21)ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story