Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​കൃതം...

സംസ്​കൃതം അക്ഷരശ്ലോകത്തിൽ ഹാട്രിക്​ നേടി ഇന്ദു

text_fields
bookmark_border
കൊല്ലം: സംസ്കൃതം അക്ഷരശ്ലോകത്തിൽ തുടർച്ചയായി മൂന്നാം വർഷവും ആലപ്പുഴ എസ്.ഡി കോളജിലെ എം.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിയായ ഇന്ദു ജി.ആർ വിജയം നേടി. ഇത്തവണ ഭർത്താവ് മുട്ടം ഏവൂർ സ്വദേശിയും അമ്പലപ്പുഴ ആഗ്രോ ഇൻഡസ്ട്രീസിലെ ജീവനക്കാരനുമായ ശ്രീവിശാഖ് നമ്പൂതിരിയുടെ പ്രാർഥനയും ഇന്ദുവിനുണ്ടായിരുന്നു. ശ്രീവിശാഖിന് ഒാഫിസിൽ ലീവ് കിട്ടാത്തതിനാൽ പിതാവിനൊപ്പമാണ് ഇന്ദു മത്സരത്തിനെത്തിയത്. വിജയത്തി​െൻറ സന്തോഷത്തിലും ത​െൻറ േനട്ടം കാണാൻ പ്രിയതമൻ എത്താത്തതിലുള്ള കുഞ്ഞുസങ്കടം ഉള്ളിലൊതുക്കിയാണ് ഇന്ദു വേദി വിട്ടത്. ഒന്നരമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അധ്യാപികയായ രമാദേവിയാണ് ഇന്ദുവി​െൻറ മാതാവ്. മുത്തശ്ശിയാണ് അക്ഷരശ്ലോക മത്സരത്തിന് പ്രോത്സാഹനം നൽകുന്നത്. മലയാളം അക്ഷരശ്ലോകത്തിലും ഇന്ദു പെങ്കടുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story