Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുളത്തൂപ്പുഴ...

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് കാർഷിക- ജലസംരക്ഷണത്തിന്​ പ്രഥമ പരിഗണന നൽകും

text_fields
bookmark_border
കുളത്തൂപ്പുഴ: കാർഷിക, ജലസംരക്ഷണ മേഖലയുടെ വികസനത്തിന് പ്രഥമ പരിഗണന നൽകിയും സാമൂഹിക അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുന്ന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടുമുള്ള ബജറ്റ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ യുവജനങ്ങൾക്കിടയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് വരുമാനവർധന ഉറപ്പുവരുത്തി ദാരിദ്യ്ര നിർമാർജനം സാധ്യമാക്കുക എന്ന പദ്ധതി ലക്ഷ്യമിട്ടുള്ള ബജറ്റ് വൈസ് പ്രസിഡൻറ് സാബു എബ്രഹാം അവതരിപ്പിച്ചു. ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി സ്കോളർഷിപ്പും ദിനബത്തയും നൽകുന്നതിനും ദൈനംദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സമഗ്ര പുരയിട കൃഷി, നെൽകൃഷി എന്നിവ േപ്രാത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതിയും വനിതകൾക്കായി വിവിധ കാർഷികപദ്ധതികളും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ കുളത്തൂപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ പഞ്ചായത്തി​െൻറ എല്ലാ പ്രദേശത്തും വീടുകളിലെത്തി ലാബ് പരിശോധന നടത്തി ഫലം നൽകുന്നതിനായി ജീവിത ശൈലീരോഗങ്ങളുടെ പരിശോധന യൂനിറ്റുകൾ സ്ഥാപിക്കും. എല്ലാ വീട്ടിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി കിണറുകളും കുളങ്ങളും സംരക്ഷിക്കുന്നതിനും കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയിൽനിന്നുള്ള ശുദ്ധജല വിതരണ പൈപ്പുകൾ എല്ലാ പ്രദേശത്തേക്കും നീട്ടുന്നതിനും പൊതു ടാപ്പുകൾ സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. പൊതുമാർക്കറ്റ് ടൗണിൽനിന്ന് മാറ്റിസ്ഥാപിക്കുന്നതിന് 50 ലക്ഷവും ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് 25 ലക്ഷവും നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പഞ്ചായത്ത് ഓഫിസ് കോംപ്ലക്സി​െൻറ രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 50 ലക്ഷവും വിഹിതം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എസ്.സി, എസ്.ടി വിഭാഗം ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനും ലാപ്ടോപ് നൽകുക തുടങ്ങി പട്ടികജാതി -വർഗ വിഭാഗങ്ങളുടെ സമഗ്ര ഉന്നമനത്തിനായി വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആകെ 32.62 കോടി രൂപ വരവും 32.04 കോടി രൂപ ചെലവും 57.69 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗത്തി​െൻറ പരാമർശത്തിൽ പ്രതിഷേധവുമായി വനിതാ അംഗങ്ങൾ രംഗത്ത് കുളത്തൂപ്പുഴ: ബജറ്റ് അവതരണ ചടങ്ങിനിടെ വനിതാ അംഗങ്ങളെ ആക്ഷേപിക്കുന്നതരത്തിലുള്ള ഗ്രാമപഞ്ചായത്ത് അംഗത്തി​െൻറ പരാമർശത്തിൽ പ്രതിഷേധവുമായി വനിതാ അംഗങ്ങൾ രംഗത്ത്. മുൻ പഞ്ചായത്ത് പ്രസിഡൻറും തിങ്കൾക്കരിക്കം വാർഡ് അംഗവുമായ സി. സുഭിലാഷ് കുമാറി​െൻറ പരാമർശത്തെതുടർന്നാണ് വനിതാ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബജറ്റിൽ തിങ്കൾക്കരിക്കം വാർഡിന് മറ്റ് വാർഡുകൾക്ക് നൽകിയ പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച ഗ്രാമപഞ്ചായത്ത് അംഗം വനിതകളുടെ വാർഡുകളിലേക്ക് കൂടുതൽ തുക വകയിരുത്തിയെന്നാരോപിച്ച് നടത്തിയ പരാമർശത്തിലെ വാക്കുകൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയാത്തപക്ഷം വനിതാ കമീഷനെ സമീപിക്കുമെന്നും പ്രത്യക്ഷ സമരം ചെയ്യുമെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ലൈലാബീവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story