Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:05 AM GMT Updated On
date_range 2018-03-23T10:35:59+05:30കലോത്സവ പ്രതിഭകളെ ആദരിച്ചു
text_fieldsകല്ലമ്പലം: മലയാളവേദിയുടെ 154ാമത് പ്രതിമാസ കൂട്ടായ്മ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത കലാപ്രതിഭകളെ ആദരിച്ചു. നടൻ ഞെക്കാട് രാജ് പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി. ഓരനല്ലൂർ ബാബു അധ്യക്ഷനായി. രാമചന്ദ്രൻ കരവാരം, മനോജ് കപ്പാംവിള, ഡോ. ഭാസി രാജ് എന്നിവർ സംസാരിച്ചു. ഞെക്കാട് മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം; പൊറുതിമുട്ടി ജനം കല്ലമ്പലം: ഒറ്റൂർ-ചെമ്മരുതി പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളായ ഞെക്കാട്, വടശ്ശേരിക്കോണം മേഖലകളിൽ തെരുവുനായ് ശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം ഞെക്കാട് മാർക്കറ്റ് പ്രദേശത്ത് ഭീതി പരത്തിയ തെരുവുനായ് തൊട്ടടുത്ത വീട്ടിൽ കയറി വീട്ടുകാരെയും വളർത്തുമൃഗങ്ങളെയും കടിച്ചു. തൊട്ടടുത്ത ദിവസം ഞെക്കാട് പൊയ്കയിൽ വീട്ടിൽ വസന്തെൻറ തൊഴുത്തിൽ കെട്ടിയിരുന്ന ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകീറി. ഗൗരീശത്തിൽ സത്യദാസിെൻറ ആടിനെയും പശുവിനെയും തെരുവുനായ്ക്കൾ കടിച്ചു. മാർക്കറ്റ് പരിസരത്ത് കൂടി നടന്നുപോയ പലരെയും കടിച്ച നായെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീതിപരത്തുന്ന നായെ പിടിക്കാൻ കഴിയാത്തതിനാൽ ഭീതിയിലാണ് നാട്ടുകാർ. തെരുവുനായ് ശല്യം ഇല്ലാതാക്കാൻ അടിയന്തര നടപടി പഞ്ചായത്തധികൃതർ കൈക്കൊള്ളണമെന്ന് വിവിധ െറസിഡൻറ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
Next Story