Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:05 AM GMT Updated On
date_range 2018-03-23T10:35:59+05:30വിവാഹ, വിദ്യാഭ്യാസസഹായം കൈമാറി
text_fieldsകിളിമാനൂർ: ഒാൾ കേരള രജിസ്ട്രേഡ് മെറ്റൽ ക്രഷർ ആൻഡ് ക്വാറി ഓണേഴ്സ് അസോസിയേഷൻ നെല്ലിക്കുന്ന് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ വിവാഹ, വിദ്യാഭ്യാസ സഹായനിധി കൈമാറി. ബൈക്കപകടത്തിൽ മരിച്ച തേവലക്കാട് പുലിക്കുഴി വീട്ടിൽ ബിജുവിെൻറ മൂന്ന് മക്കൾക്ക് അമ്പതിനായിരം വീതം സ്ഥിരംനിക്ഷേപവും ബിജുവിെൻറ സംരക്ഷണയിൽ കഴിഞ്ഞുവന്ന പെൺകുട്ടിയുടെ വിവാഹ ചെലവായി 2.5 ലക്ഷം രൂപയും 10 പവനും നൽകി. തേവലക്കാട് വരയടിക്കുന്നിൽ പുത്തൻവീട്ടിൽ മരണപ്പെട്ട വിമലിെൻറ ഭാര്യയുടെ ചികിത്സക്കും തേവലക്കാട് എസ്.എൻ.വി യു.പി.എസിലെ കുട്ടികളിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് അടുത്ത അധ്യയനവർഷത്തേക്ക് പഠനചെലവിനായും അരലക്ഷം രൂപ വീതം കൈമാറി. എസ്.എൻ.വി യു.പി.എസിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് തോട്ടയ്ക്കാട് ശശിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കല്ലമ്പലം എസ്.ഐ അഭിലാഷ് വിവാഹസഹായ നിധിയും ആർ.ജെ. കരുണാനിധി, എസ്. ശ്രീകുമാർ എന്നിവർ ധനസഹായവും കൈമാറി. വിഷ്ണുവർധൻ, മാമലൻ, അംബിളി, എസ്. അജയൻ, ഹെസ്മിസ്ട്രസ് ഷീജ എന്നിവർ സംസാരിച്ചു.
Next Story