Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:05 AM GMT Updated On
date_range 2018-03-23T10:35:59+05:30കിണറ്റിൽവീണ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
text_fieldsപോത്തൻകോട്: ചേങ്കോട്ടുകോണം സ്വാമിയാർമഠം ഉപ്പുമാംവിളയിൽ വീട്ടിലെ കിണറ്റിൽവീണ യുവാവിനെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. ഉപ്പുമാംവിള ഉത്തൃട്ടാതിയിൽ രാധാകൃഷ്ണെൻറ മകൻ ശ്യാംലാൽ (30) ആണ് 50 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകീട്ട് അഞ്ചിനായിരുന്നു അപകടം. കഴക്കൂട്ടത്തുനിന്ന് ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും രക്ഷാപ്രവർത്തനത്തിന് കിണറ്റിലിറങ്ങിയ അനീഷ്, തുളസീധരൻ എന്നിവർ ശ്യാംലാലിനെ വെള്ളത്തിൽ മുങ്ങിത്താഴാതെ മുകളിലേക്ക് പിടിച്ച് രക്ഷിച്ച് നിർത്തി. ഫയർഫോഴ്‌സ് സംഘം നെറ്റ് ഇറക്കി മൂന്നുപേരെയും കരയ്ക്ക് കയറ്റുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ ശ്യാംലാലിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ.പി. മധു, ജോർജ് പോൾ, ചിത്രസേനൻ സന്തോഷ്, വിപിൻചന്ദ്രൻ, ശ്യാംജി, രാകേഷ് എന്നിവരടങ്ങിയ ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story