Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശുപത്രിയിൽ ആക്രമണം;...

ആശുപത്രിയിൽ ആക്രമണം; മൂന്ന്പേര്‍ പിടിയിൽ

text_fields
bookmark_border
ഓച്ചിറ: ഓച്ചിറ ക്ഷേത്ര ഭരണ സമിതിയുടെ ഉടമസ്ഥതയിലുള്ള പരബ്രഹ്മ ആശുപത്രിയിൽ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ ആശുപത്രി ജീവനക്കാരന് പരിക്കേറ്റു. അറ്റൻഡർ ബിനുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏേഴാടെയാണ് അക്രമം നടന്നത്. ജീവനക്കാരനെ മർദിച്ച സംഘം ആശുപത്രിയിലെ ചില്ലുകളും അടിച്ച് തകര്‍ത്തു. മദ്യലഹരിയിലെത്തിയ സംഘത്തെ പുറത്താക്കാന്‍ ശ്രമിച്ച ജീവനക്കാരെയും മർദിച്ച ഇവർ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നേരെ അസഭ്യം വര്‍ഷം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെയും അവര്‍ എത്തിയ കാറും ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് പരിക്കേറ്റ ആറാട്ടുപുഴ സ്വദേശിയായ ഷിഹാബു (24) മായാണ് ഗുണ്ടാസംഘം ആശുപത്രിയിലെത്തിയത്. കൂട്ടത്തോടെ അത്യാഹിത വാര്‍ഡിലെത്തിയ സംഘത്തോട് പുറത്തിറങ്ങി നില്‍ക്കാന്‍ ജീവനക്കാര്‍ പറഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story