Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:23 AM GMT Updated On
date_range 20 March 2018 5:23 AM GMTരണ്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കടയ്ക്കൽ: രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേരെ വാമനപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കടയ്ക്കൽ തൃക്കണ്ണാപുരം ഷഹാൻ മൻസിലിൽ ഷഹാൻ (26), മുളങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസ് (കൊട്ടച്ചി--26) എന്നിവരാണ് പിടിയിലായത്. പാലോട്, കല്ലറ, വെഞ്ഞാറമൂട്, പാങ്ങോട് ഭാഗങ്ങളിൽ സ്കൂളുകളിലും കോളജുകളിലും കോളനികളിലും ഇടനിലക്കാർ മുഖാന്തരം കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കണ്ണികളിൽ പ്രധാനികളാണിവർ. തമിഴ്നാട്ടിൽ നിന്ന് ചെക്പോസ്റ്റ് വഴി കഞ്ചാവ് എത്തിച്ച് ചിതറ എണ്ണപ്പനത്തോട്ടത്തിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് ഇടനിലക്കാർ മുഖാന്തരം കൈമാറുകയാണ് പതിവ്. വാമനപുരം റെയ്ഞ്ചിൽ ഉൾപ്പെടെ അടുത്തിടെ കണ്ടെടുത്ത മിക്ക കേസുകളിലും ഇവരിൽനിന്നാണ് ചെറുകിട കച്ചവടക്കാർ കഞ്ചാവ് വാങ്ങിയിരുന്നത്. ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. കടയ്ക്കൽ, പാങ്ങലുകാട്, എണ്ണപ്പനത്തോട്ടം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയുടെ വൻ സംഘം പ്രവർത്തിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story