Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദക്ഷിണാഫ്രിക്കയിൽ...

ദക്ഷിണാഫ്രിക്കയിൽ ഗൃഹനാഥ​െൻറ മരണം, ഞെട്ടൽ വിട്ടുമാറാതെ കുടുംബം

text_fields
bookmark_border
നേമം: ദക്ഷിണാഫ്രിക്കയിൽ അജ്ഞാതരുടെ വെടിയേറ്റ് ഗൃഹനാഥൻ മരിച്ചതറിഞ്ഞ് ഞെട്ടൽ വിട്ടുമാറാതെ കുടുംബം. വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മൃതദേഹം നിയമനടപടി പൂർത്തിയാക്കി 21-ന് നാട്ടിലെത്തിക്കാനാണ് ശ്രമം. നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ കുതിരവട്ടത്ത് സുജാസ്‌ വീട്ടിൽ വേലായുധൻ -ശാരദ ദമ്പതികളുടെ മകൻ അശോക് കുമാറാണ് (55) ഇക്കഴിഞ്ഞ ബുധനാഴ്ച ദക്ഷിണാഫ്രിക്കയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിലയിൽ വീടിന് സമീപം കണ്ടത്. ദക്ഷിണാഫ്രിക്കയിൽ ഹോളിവേഡ് ഇംഗ്ലീഷ് ജൂനിയർ സ്കൂളി​െൻറ ഉടമയാണ്. ഉംറ്റാറ്റ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ അജ്ഞാതരുടെ പട്ടികയിൽ സൂക്ഷിച്ചിരുന്ന അശോക് കുമാറി​െൻറ പടം സോഷ്യൽ മീഡിയയിൽ വന്നതോടെ സുഹൃത്തുക്കൾ തിരിച്ചറിയുകയായിരുന്നു. ജോലി കഴിഞ്ഞ് അടുത്തുള്ള കടയിൽനിന്ന് ഭക്ഷണസാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. പന്ത്രണ്ട് വർഷമായി ദക്ഷിണാഫ്രിക്കയിൽ തുടരുന്ന അശോക് കുമാർ അടുത്തയാഴ്ച വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഭാര്യ മണക്കാട് സ്വദേശിയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയുമായ ഇന്ദ്രാണി. മകൾ പ്ലസ് ടു വിദ്യാർഥിനി ആഗ്രഹാ ദത്ത്.
Show Full Article
TAGS:LOCAL NEWS 
Next Story