Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:08 AM GMT Updated On
date_range 2018-03-20T10:38:59+05:30ഇ.പി.എഫ് കമീഷണറുടെ പ്രസ്താവന ഗൂഢോദ്ദേശ്യത്തോടെയുള്ളത് ^ഇ.പി.എഫ് പെൻഷനേഴ്സ് ഫെഡറേഷൻ
text_fieldsഇ.പി.എഫ് കമീഷണറുടെ പ്രസ്താവന ഗൂഢോദ്ദേശ്യത്തോടെയുള്ളത് -ഇ.പി.എഫ് പെൻഷനേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം: മുഴുവൻ പെൻഷൻ കോൺട്രിബ്യൂഷനും നേരിട്ട് പി.എഫിൽ അടച്ചിട്ടുള്ളവർക്ക് മാത്രമേ പെൻഷൻ നൽകുകയുള്ളൂവെന്ന ഇ.പി.എഫ് കമീഷണറുടെ പ്രസ്താവന അനവസരത്തിലുള്ളതും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണെന്ന് ഒാൾ ഇന്ത്യ ഇ.പി.എഫ് പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പൂർണ പി.എഫ് അടച്ചിട്ടില്ലാത്തവർക്ക് വീണ്ടും തുക സ്വീകരിച്ച് പെൻഷൻ അനുവദിക്കണമെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ അനേകം പേർക്ക് പെൻഷൻ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ട്രസ്റ്റ് സംവിധാനം നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ പി.എഫ് തുക ട്രസ്റ്റ് മുഖേനയാണ് അടച്ചിട്ടുള്ളത്. അത് പെൻഷൻ നിഷേധിക്കാനുള്ള കാരണമാകില്ല. ഗൂഢോദ്ദേശ്യത്തോടെയുള്ള പ്രസ്താവന പിൻവലിച്ച് മുഴുവൻ പെൻഷൻകാർക്കും തുക അനുവദിക്കാൻ കമീഷണർ തയാറാകണെമന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ആർ. രഘുവരൻ നായർ ആവശ്യപ്പെട്ടു.
Next Story