Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:08 AM GMT Updated On
date_range 20 March 2018 5:08 AM GMTകെ.ജി.എസ്.എന്‍.എ സംസ്ഥാന സമ്മേളനം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കേരള ഗവ. സ്റ്റുഡൻറ് നഴ്സസ് അസോസിയേഷന് (കെ.ജി.എസ്.എന്‍.എ) 38ാമത് സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച എ.കെ.ജി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9. 30ന് മന്ത്രി കെ.കെ. ശൈലജ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എം.കെ. കാവ്യ അധ്യക്ഷതവഹിക്കും. ഉച്ചക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗം പി.കെ. തമ്പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് 1500ഓളം വരുന്ന നഴ്സിങ് വിദ്യാർഥികള്‍ യൂനിഫോമില്‍ എ.കെ.ജി ഹാളില്‍ നിന്ന് ഗാന്ധി സ്ക്വയറിലേക്ക് പ്രകടനം നടത്തും. ൈവകീട്ട് 5. 30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നഴ്സിങ് വിദ്യാർഥികളുടെ സ്റ്റൈപൻഡ്കാലോചിതമായി വര്‍ധിപ്പിക്കുക, ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് ബി.എസ്സി നഴ്സിങ് ആയി അപ്ഗ്രേഡ് ചെയ്യുക, നഴ്സിങ് സ്കൂളുകളിലെ ഹോസ്റ്റലുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ ഉന്നയിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ നിശാന്ത് ബാലകൃഷ്ണന്, എം.കെ. കാവ്യ, രാജീവ് രാജ്, എന്‍.ബി. സുധീഷ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story