Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:08 AM GMT Updated On
date_range 2018-03-20T10:38:59+05:30മിന്നലേറ്റ് മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം കൈമാറി; നാലുലക്ഷം വീതം അനുവദിക്കുന്നത്
text_fieldsകിളിമാനൂർ: ആറ്റിങ്ങൽ മണ്ഡലത്തിൽ മിന്നലേറ്റ് മരണപ്പെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതം സഹായധനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വിതരണം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. 2017 മാർച്ച് 15ന് വൈകീട്ട് പുളിമാത്ത് പഞ്ചായത്തിലെ ചമ്പ്രാംകോട് വെച്ചായിരുന്നു ദുരന്തം. ചമ്പ്രാംകോട് മുബീനാ മൻസിലിൽ ഉമറുൽ ഫറൂഖ് (16), നഗരൂർ കോട്ടക്കൽ വിഷ്ണു നിവാസിൽ തുളസീധരൻ (55) എന്നിവരാണ് മിന്നലേറ്റ് തൽക്ഷണം മരിച്ചത്. ഉമറുൽ ഫറൂഖിെൻറ വീട്ടിലെ തൊഴുത്തിൽ മഴ നനയാതെ കയറി നിൽക്കുകയായിരുന്നു സമീപത്ത് മരംവെട്ടിൽ ഏർപ്പെട്ടിരുന്ന തുളസീധരൻ. ഈ സമയം ആടിനെ തൊഴുത്തിൽ കെട്ടാനായി എത്തിയതായിരുന്നു ഫറൂഖ്. പെട്ടെന്നുണ്ടായ മിന്നലേറ്റ് ഇരുവരും തൽക്ഷണം മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് മിന്നലേറ്റ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാലു ലക്ഷം വീതം നൽകിയത്. തുളസീധരെൻറ ഭാര്യ ആർ. സിന്ധു, ഉമറുൽ ഫറൂഖിെൻറ മാതാവ് റഹിയാനത്ത് ബീവി എന്നിവർ മന്ത്രിയിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി.
Next Story