Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള കാഴ്​ചകൾ പകർത്താൻ...

കേരള കാഴ്​ചകൾ പകർത്താൻ ബ്ലോഗ് എക്സ്പ്രസ്​ പ്രയാണം തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: കേരള ബ്ലോഗ് എക്സ്പ്രസി​െൻറ അഞ്ചാമത് എഡിഷന് തലസ്ഥാനത്ത് തുടക്കം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാസ്കറ്റ് ഹോട്ടലിൽ പരിപാടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. 'ട്രിപ് ഓഫ് എ ലൈഫ് ടൈം' എന്ന ടാഗുമായി 28 രാജ്യങ്ങളിൽനിന്നുള്ള പ്രശസ്തരായ ബ്ലോഗർമാർ വർഷങ്ങളായി നടത്തുന്ന കേരള യാത്രയുടെ അഞ്ചാമത് എഡിഷനാണ് തുടക്കംകുറിച്ചത്. ഫ്രാൻസ്, അമേരിക്ക, കാനഡ, ജർമനി, ഇറ്റലി, സ്പെയിൻ, ബൾഗേറിയ, റുമേനിയ, വെനിസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 30 ബ്ലോഗർമാരാണ് രണ്ടാഴ്ചത്തെ കേരള ബ്ലോഗ് എക്സ്പ്രസിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ച് കേരളത്തി​െൻറ തനതായ അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ബ്ലോഗേഴ്സ് പങ്കുവെക്കുന്നത് വിജയകരമാെണന്ന് മന്ത്രി പറഞ്ഞു. ഇതി​െൻറ ഫലം കഴിഞ്ഞ വർഷത്തെ ടൂറിസ്റ്റുകളുടെ വരവിലുള്ള വർധനയിലൂടെ പ്രകടമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോർജ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ബാലകിരൺ, കോൺഫെഡറേഷൻ ഓഫ് ടൂർ ഓപറേറ്റേഴ്സ് പ്രസിഡൻറ് ഇ.എം. നജീബ്, കേരള ട്രാവൽ മാർട്ട് പ്രസിഡൻറ് ബേബി മാത്യു സോമതീരം, അസോസിയേഷൻ ഓഫ് ടൂറിസം ആൻഡ് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡൻറ് പി.കെ. അനീഷ് കുമാർ, ടൂറിസം അഡീഷനൽ ഡയറക്ടർ (ജനറൽ) ജാഫർ മാലിക് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story