Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കേരള വാട്ടർ സപ്ലൈ...

'കേരള വാട്ടർ സപ്ലൈ ആക്​ടി'ൽ കാലാനുസൃത മാറ്റത്തിന്​ നടപടി തുടങ്ങി

text_fields
bookmark_border
കൊല്ലം: കേരള ജല അതോറിറ്റിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി 'േകരള വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജ് ആക്ട്-1986'ൽ കാലാനുസൃതമാറ്റം വരുത്താൻ നടപടി തുടങ്ങി. ജലവിതരണത്തിലും അനുബന്ധ മേഖലയിലും വലിയ മാറ്റങ്ങളുണ്ടായ സാഹചര്യത്തിൽ പുതിയ കാലത്തിന് യോജിച്ചവിധം ആക്ട് സമഗ്രമായി ഭേദഗതി ചെയ്യുകയാണ് ലക്ഷ്യം. ഇതിനു മുേന്നാടിയായി ഭേദഗതികൾ സംബന്ധിച്ച് ജല അേതാറിറ്റി മാനേജ്മ​െൻറ് സമഗ്ര റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിക്കും. ജീവനക്കാർ, മാനേജ്മ​െൻറ് വിദഗ്ധർ, യൂനിയനുകൾ എന്നിവരുടെയെല്ലാം നിർദേശങ്ങൾ ശേഖരിച്ച ശേഷമാവും റിപ്പോർട്ട് തയാറാക്കുക. എൻജിനീയർമാരടക്കം എല്ലാ ജീവനക്കാരോടും നിർദേശങ്ങൾ സമർപ്പിക്കാൻ അതോറിറ്റി എച്ച്.ആർ.ഡി ആൻഡ് ജനറൽ വിഭാഗം ചീഫ് എൻജിനീയർ നിർദേശിച്ചിട്ടുണ്ട്. മാർച്ച് 26 വരെ ലഭിക്കുന്ന ഭേദഗതി നിർേദശങ്ങൾ പരിശോധിച്ച് ആവശ്യമായവ റിപ്പോർട്ടിൽ ഉൾപ്പെടുത്തുവാനാണ് തീരുമാനം. നിലവിലെ ആക്ടി​െൻറ പരിമിതികൾ പരിശോധിച്ച് സമഗ്രമായ മാറ്റം േവണമെന്ന ആവശ്യം നേരേത്തതന്നെ ഉയർന്നിരുന്നു. ജല അതോറിറ്റിയുടെ പുനഃസംഘടനയെന്ന ദീർഘകാലമായുള്ള ആവശ്യത്തിനും ആക്ടിലെ ഭേദഗതികൾ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരവും ചെലവും തമ്മിലെ അന്തരം ഇല്ലാതാക്കുക, വിതരണ നഷ്ടം ഗണ്യമായി കുറക്കുക, സ്വിവേജി​െൻറ പ്രവർത്തനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുക, എല്ലാ ജലവിതരണ പദ്ധതികളുടെയും സോഷ്യൽ ഒാഡിറ്റ് തുടങ്ങിയവയാണ് പുനഃസംഘടനക്ക് മുന്നോടിയായി സർക്കാർ പരിഗണനയിലുള്ള പ്രധാന പ്രവർത്തനങ്ങൾ. അതേസമയം, ടെക്നിക്കൽ സ്പെഷൽ റൂൾ ആവിഷ്കരിക്കൽ, മിനിസ്റ്റീരിയൽ സ്പെഷൽ റൂൾ ഭേദഗതി തുടങ്ങിയ ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്ത സാഹചര്യവുമുണ്ട്. സെക്ഷൻ ഒാഫിസുകളിൽ അമിത േജാലിഭാരംകൊണ്ട് കാര്യക്ഷമത കുറയുന്നുവെന്ന പരാതിയും നിലനിൽക്കുന്നു. .................................... എസ്. ഷാജിലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story