Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം. സുകുമാര​െൻറ...

എം. സുകുമാര​െൻറ കാര്യത്തിൽ പു.ക.സ സ്വയംവിമർശനം നടത്തണം ^എം.എ. ബേബി

text_fields
bookmark_border
എം. സുകുമാര​െൻറ കാര്യത്തിൽ പു.ക.സ സ്വയംവിമർശനം നടത്തണം -എം.എ. ബേബി തിരുവനന്തപുരം: സാഹിത്യകാരൻ എം. സുകുമാര​െൻറ കാര്യത്തിൽ പുരോഗമന കലാസാഹിത്യ സംഘടന സ്വയം വിമർശനം നടത്തത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പ്രസ്ക്ലബിൽ 'ഉദയം കാണാൻ ഉറക്കമൊഴിച്ചവന് ആദരാഞ്ജലികൾ' എന്ന പേരിൽ എജീസ് ഓഫിസ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനെതിരെ സുകുമാരൻ നടത്തിയ വിമർശനങ്ങൾ ഇന്നും ചർച്ചചെയ്യേണ്ടതാണ്. കലാകാരന്മാരും കവികളും എപ്പോഴും പ്രതിപക്ഷത്താണ്. അവർ സവർണ പ്രതിപക്ഷമാണ്. ഭരണകൂടത്തിന് അവരുടെ നിരീക്ഷണം ആവശ്യമാണെന്നും -എം.എ. ബേബി പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘടനയുടെ സംസ്ഥാന സെക്രട്ടറി വി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സുകുമാരൻ അന്നും ഇന്നും കമ്യൂണിസ്റ്റായിരുെന്നന്ന് സി.പി.ഐ ദേശീയ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കുരീപ്പുഴ ശ്രീകുമാർ, എൽ.ആർ. പോറ്റി, വിനോദ് വൈശാഖി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story